"പോത്തേരി കുഞ്ഞമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളം നോവലെഴുത്തുകാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വ
(ചെ.) .
വരി 3:
1857 ജൂ‍ണ്‍ 6-ന് കണ്ണൂരിനടുത്തുള്ള [[പള്ളിക്കുന്ന്|പള്ളിക്കുന്നിലാണ്]] പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛന്‍ പോത്തേരി കുഞ്ഞക്കന്‍ നടത്തിയിരുന്ന എഴുത്തുപള്ളിയില്‍ പഠിച്ച ശേഷം സംസ്കൃതത്തിലും മലയാളത്തിലും സാമാന്യം പണ്ഡിതനായ്യിരുന്ന ചെറുമണലില്‍ കുഞ്ഞമ്പുട്ടി ഗുരുക്കളുടെ കീഴില്‍ പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് കണ്ണൂര്‍ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ച് മെട്രിക്കുലേഷന്‍ ജയിക്കുകയും ദാരിദ്ര്യംനിമിത്തം ഉപരിപഠനം മുടങ്ങുകയും ചെയ്തു. കോടതി ഗുമസ്തനായി സ്വല്പകാലം ജോലിനോക്കിയ കുഞ്ഞമ്പു പിന്നീട് നിയമപരീക്ഷ ജയിച്ച് വക്കീലായി [[തളിപ്പറമ്പ്|തളിപ്പറമ്പിലും]] കണ്ണൂരും അഭിഭാഷകവൃത്തിയില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
=== സാമൂഹികപ്രവര്‍ത്തനം ===
താന്‍ ജനിച്ച [[ഈഴവന്‍|തീയസമുദായത്തിന്റെ]] പ്രശ്നങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. തീയരെക്കാള്‍ അധസ്ഥിതരായ [[പുലയര്‍|പുലയരുടെ]] ജീവിതമാണ് കുഞ്ഞമ്പുവിനെ കൂടുതല്‍ വിഷമിപ്പിച്ചത്. മതപരിഷ്കരണം, സാധുജനോദ്ധാരണം തുടങ്ങിയ കാര്യങ്ങളില്‍ നിശിതമായ ഉപന്യാസങ്ങള്‍ [[കേരളപത്രിക]], [[കേരളസഞ്ചാരി]] തുടങ്ങിയ പത്രങ്ങളിലും [[ഭാഷാപോഷിണി|ഭാഷാപോഷിണിമാസികയിലും]] എഴുതി. പുലയര്‍ക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിച്ചു. തീയ്യരില്‍നിന്നുപോലും അദ്ധ്യാപകര്‍ മുന്നോട്ടുവരാഞ്ഞതിനാല്‍ സ്വന്തം സഹോദരനെത്തന്നെ അവിടെ പഠിപ്പിക്കാന്‍ നിയോഗിക്കേണ്ടിവന്നു അദ്ദേഹത്തിന്നിയോഗിച്ചു. കണ്ണൂരില്‍ എഡ്വേര്‍ഡ് പ്രസ്സ് എന്നൊരു അച്ചുകൂടവും കുഞ്ഞമ്പു സ്ഥാപിക്കുകയുണ്ടായി.

വിദ്യാഭ്യാസത്തിലൂടെയും അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുന്നതിലൂടെയും അധഃകൃതരുടെ ഉന്നമനം സാധ്യമാകുമെന്ന ആശയമാണ് അദ്ദേഹം തന്റെ എഴുത്തിലൂടെ പ്രചരിപ്പിച്ചത്. പുലയര്‍ക്ക് പഞ്ചമര്‍ എന്ന പേര്‍ ആദ്യമായി നല്‍കിയത് അദ്ദേഹമാണെന്ന് പറയപ്പെടുന്നു.<ref>ഉള്ളൂര്‍, [[കേരളസാഹിത്യചരിത്രം]], വാല്യം 5</ref> നിലവിലുള്ള ഹിന്ദുമതത്തെ ശക്തമായി വെറുക്കുകയും, ക്രിസ്തുമതം സ്വീകരിച്ചാലല്ലാതെ താഴ്ന്ന സമുദായങ്ങള്‍ക്ക് രക്ഷയുണ്ടാകൂ എന്ന് വിശ്വസിക്കുകയും ചെയ്തു. ഏതാനും ചിലരുടെ മതപരിവര്‍ത്തനം കൊണ്ട് മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തീയ്യര്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ''തീയ്യര്‍'' എന്ന കൃതിയില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനാണ് അദ്ദേഹം ''സരസ്വതീവിജയം'' എന്ന നോവല്‍ രചിച്ചത്. സോദ്ദേശ്യതയും സവര്‍ണ്ണവിരുദ്ധതയും കഥാവതരണത്തിന്റെ ക്രമബദ്ധമായ വികാസത്തെ ഹനിച്ച് അവിശ്വാസ്യവും അതിഭാവുകത്വവും വരുത്തിയിട്ടുണ്ടെങ്കിലും ശക്തിമത്താണ് ഇതിലെ ഭാഷ. ഹിന്ദുമതത്തെ അപലപിക്കുന്ന ''രാമായണസാരപരിശോധന'' പോലുള്ള കൃതികളില്‍ ഒരു അഭിഭാഷകന്റെ നിലയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടലുകള്‍ നടത്തുന്നു.
=== മരണം ===
1919 ഡിസംബര്‍ 24-നാണ് പോത്തേരി കുഞ്ഞമ്പു മരിക്കുന്നത്.
== പോത്തേരി കുഞ്ഞമ്പുവിന്റെ കൃതികള്‍ ==
*[[സരസ്വതീവിജയം]] (1892)
*തീയര്‍ (1904)
*രാമകൃഷ്ണസംവാദം
*രാമായണസാരപരിശോധന (1893)
Line 15 ⟶ 17:
== അവലംബം ==
<references/>
{{Lifetime|1857|1919|ജൂണ്‍ 6|ഡിസംബര്‍ 24}}
 
[[Category:മലയാളം നോവലെഴുത്തുകാര്‍]]
"https://ml.wikipedia.org/wiki/പോത്തേരി_കുഞ്ഞമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്