"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
ചില രാജാക്കന്മാര്‍ ഈ പാതയുടെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം കൈയടക്കുകയും കച്ചവടക്കാരില്‍ നിന്നും നികുതിപിരിക്കുകയും ചെയ്തിരുന്നു. പകരം അവരുടെ അതിര്‍ത്തി കടക്കുന്നതു വരെ കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തു<ref name=ncert6-10/>.
 
പട്ടുപാത നിയന്ത്രണം കൈയാളിയിരുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തില്‍ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയും]] വടക്കുപടിഞ്ഞാറന്‍ [[ഇന്ത്യ|ഇന്ത്യയും]] ഭരിച്ചിരുന്ന [[കുശാനര്‍|കുശാനരായിരുന്നു]]. ഇവരുടെ ഭരണകാലത്ത് പട്ടുപാതയുടെ ഒരു ശാഖ മദ്ധ്യേഷ്യയില്‍ നിന്നും തെക്കോട്ട് അതായത് [[സിന്ധൂനദി|സിന്ധൂനദിയുടെ]] അഴിമുഖത്തുള്ള തുറമുഖങ്ങളിലേക്ക് നീണ്ടു. ഈ തുറമുഖങ്ങളില്‍ നിന്നും റോമാസാമ്രാജ്യത്തിലേക്ക് പട്ട് കപ്പല്‍ വഴി കയറ്റി അയച്ചിരുന്നു<ref name=ncert6-10/>.
പട്ടുപാതയുടെ പ്രധാനമാർഗം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പ്രദേശങ്ങളായ പുരാതന സോഗ്ദിയയിലൂടെയായിരുന്നെങ്കിലും (ഇന്നത്തെ നഗരങ്ങളായ സമർഖണ്ഡ്, ബുഖാറ തുടങ്ങിയവ ഈ പ്രധാന പാതയിൽ നിലകൊള്ളുന്നു)<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=151|url=}}</ref>‌ കുശാനരുടെ ഭരണകാലത്ത് പട്ടുപാതയുടെ ഒരു ശാഖ മദ്ധ്യേഷ്യയില്‍ നിന്നും തെക്കോട്ട് അതായത് [[സിന്ധൂനദി|സിന്ധൂനദിയുടെ]] അഴിമുഖത്തുള്ള തുറമുഖങ്ങളിലേക്ക് നീണ്ടു. ഈ തുറമുഖങ്ങളില്‍ നിന്നും ഈജിപ്ഷ്യൻ ചെങ്കടലിലൂടെ റോമാസാമ്രാജ്യത്തിലേക്ക് പട്ടും മറ്റു ചരക്കുകളും കപ്പല്‍ വഴി കയറ്റി അയച്ചിരുന്നു<ref name=ncert6-10/>. റോമൻ സാമ്രാജ്യവും, [[പാർത്തിയർ|പാർത്തിയയുമായുള്ള]] യുദ്ധകാലത്ത് കടൽ‌മാർഗമുള്ള ഈ പാതയുടെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു<ref name=afghans9/>.
 
ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനര്‍. കുശാനരുടെ സ്വര്‍ണ്ണനാണയങ്ങള്‍ പട്ടുപാതയിലുടനീളം, വ്യാപാരികള്‍ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു<ref name=ncert6-10/>.
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്