"ഉദയനാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കഥാപാത്രങ്ങള്‍
വരി 17:
 
2005ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''ഉദയനാണു താരം'''. സംവിധാനം [[റോഷന്‍ ആന്‍ഡ്രൂസ്]]. മലയാള സിനിമ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമര്‍ശിക്കുന്ന ചിത്രത്തില്‍ [[മോഹന്‍ലാല്‍]], [[ശ്രീനിവാസന്‍]], [[മീന]], [[മുകേഷ്]] തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
1999ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബൗഫിംഗറിലേതിനു സമാനമാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്<ref>http://www.imdb.com/title/tt0430710/trivia</ref>. 2009-ല്‍ '''ഷോര്‍ട്ട് കട്ട്: ദ കോണ്‍ ഈസ് ഓണ്‍''' എന്ന പേരില്‍ [[അനില്‍ കപൂര്‍]] ഈ സിനിമ [[ഹിന്ദി|ഹിന്ദിയില്‍]] പുനര്‍നിര്മ്മിക്കുകയുണ്ടായി. [[അക്ഷയ് ഖന്ന|അക്ഷയ് ഖന്നയും]] [[അര്‍ഷാദ് വര്‍ഷി|അര്‍ഷാദ് വര്‍ഷിയും]] ആയിരുന്നു മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഈ സിനിമയില്‍ അവതരിപ്പിച്ചത്.
 
== കഥ ==
വരി 23:
[[മോഹന്‍ ലാല്‍]] അവതരിപ്പിക്കുന്ന ഉദയബാനു എന്ന നായക കഥാപാത്രം ഒരു സഹ സംവിധായകനാണ്. ഒരിക്കല്‍ തന്റേതായ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നടനാവണം എന്ന ആഗ്രഹവുമായി നടക്കുന്ന തന്റെ കുരുട്ട് ബുദ്ധിക്കാരനായ സുഹൃത്ത് രാജപ്പന്‍ ഉദയഭാനുവിന്റെ സഹതാപം പിടിച്ചു പറ്റി കൂടെ താമസിക്കുന്നു. അതിനിടെ ഉദയഭാനും സ്വന്തമായി എഴുതിയ കഥ സ്വയം സംവിധാനം ചെയ്ത് ഒരു ചിത്രമാക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ, തന്റെ സുഹൃത്തായ രാജപ്പന്‍ ഈ കഥ മോഷ്ടിക്കുന്നു. തന്റേതെന്ന് നിര്‍മ്മാതക്കളൊട് പറഞ്ഞ് രാജപ്പന്‍ ചിത്രം നിര്‍മ്മിക്കുകയും അതില്‍ നായകനായി അഭിനയിക്കുകയും ചെയ്യുന്നു. ഇതിലെ അഭിനയം മൂലം രാ‍ജപ്പന്‍ ഒരു മുന്‍ നിര നായകനാവുകയും ചെയ്യുന്നു. ഇതിനിടെ തന്റെ ഔദ്യോഗിക ജീവിതത്തിന്റേയും സ്വകാര്യ ജീവിതത്തിന്റേയും പ്രശ്നങ്ങള്‍ ഉദയഭാനുവിനെ അലട്ടുന്നു.
{{രസംകൊല്ലി-ശുഭം}}
 
== കഥാപാത്രങ്ങള്‍ ==
* [[മോഹന്‍ ലാല്‍]] (ഉദയഭാനു)
* [[ശ്രീനിവാസന്‍]] (രാജപ്പന്‍ തെങ്ങുമ്മൂട്/ സരോജ് കുമാര്‍)
* [[മീന]] (മധുമതി)
* [[ജഗതി ശ്രീകുമാര്‍]] (പച്ചാളം ഭാസി)
* [[മുകേഷ്]] (ബേബിക്കുട്ടന്‍)
* [[ഭാവന]] (ഗായത്രി)
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
"https://ml.wikipedia.org/wiki/ഉദയനാണ്_താരം" എന്ന താളിൽനിന്ന് ശേഖരിച്ചത്