"ഇന്തോ-സിഥിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
 
തെക്കേ [[സൈബീരിയ|സൈബീരിയയില്‍]] നിന്നും [[ബാക്ട്രിയ]], [[സോഗ്ദിയാന]], [[അരക്കോസിയ]], [[ഗാന്ധാരം]], [[കാശ്മീര്‍]] [[Punjab region|പഞ്ചാബ്]] എന്നിവിടങ്ങളിലേക്കും, പടിഞ്ഞാറന്‍ ഇന്ത്യയിലേക്കും മദ്ധ്യ ഇന്ത്യയിലേക്കും, [[ഗുജറാത്ത്]], [[രാജസ്ഥാന്‍]] എന്നിവിടങ്ങളിലേക്കും ക്രി.മു. 2-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ക്രി.വ. 4-ആം നൂറ്റാണ്ടുവരെ കുടിയേറിയ, [[Iranian people|ഇറാനിയന്‍]] [[ശകര്‍|ശകരുടെ]] ശാഖയാണ് '''ഇന്തോ-സിഥിയര്‍'''.

[[തക്ഷശില]] ആസ്ഥാനമാക്കി ഭരിച്ച ഇന്ത്യയിലെ ആദ്യ ശക രാജാവ് [[Maues|മൗവെസ്]], അഥവാ മോഗ ആയിരുന്നു. മൗവെസ് ഗാന്ധാരത്തില്‍ ശക ശക്തി ഉറപ്പിച്ചു<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=139-140|url=}}</ref>‌, ക്രമേണ തന്റെ സ്വാധീനം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യാപിപ്പിച്ചു. അസെസ് ഒന്നാമന്‍, അസിലിസെസ്, അസെസ് രണ്ടാമന്‍ തുടങ്ങിയ രാജാക്കന്മാര്‍ മോവസിന്റെ പിന്‍‌ഗാമികളാണ്<ref name=afghans9/>.

അവസാനത്തെ [[പടിഞ്ഞാറന്‍ സത്രപര്‍|പടിഞ്ഞാറന്‍ സത്രപനായ]] [[Rudrasimha III|രുദ്രസിംഹന്‍ മൂന്നാമനോടെയാണ്]] ക്രി.വ. 395-ല്‍ ഇന്ത്യയിലെ ഇന്തോ-സിഥിയന്‍ ഭരണം അവസാനിക്കുന്നത്.
 
ചൈനീസ് ഗോത്രങ്ങളുമായി ഉണ്ടായ യുദ്ധങ്ങളെത്തുടര്‍ന്ന് മദ്ധ്യ ഏഷ്യര്‍ നടത്തിയ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ഫലമായി ഉണ്ടായ സംഭവങ്ങളില്‍ ഒന്നുമാത്രമാണ് ഇന്തോ-സിഥിയന്‍ യുദ്ധങ്ങള്‍. ഈ മദ്ധ്യ ഏഷ്യന്‍ പലായനങ്ങള്‍ [[ബാക്ട്രിയ]], [[കാബൂള്‍]], [[പാര്‍ഥിയ]], ഇന്ത്യ, മുതല്‍ പടിഞ്ഞാറ് [[റോം]] വരെയുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ ചിരമായ മാറ്റങ്ങള്‍ വരുത്തി.
"https://ml.wikipedia.org/wiki/ഇന്തോ-സിഥിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്