[[മനുഷ്യര്‍]] ശരീരം മറച്ച് ധരിക്കുന്ന പലതരം വസ്തുക്കളെയാണ് '''വസ്ത്രം''' എന്ന് പറയുന്നത്. മിക്ക ആധുനിക മനുഷ്യ സംസ്കാരങ്ങളുടെയും ഒരു പ്രത്യേകതയാണിത്. നിയോലിതിക് കാലഘട്ടത്തിലാണ്[[നവീനശിലായുഗം|നവീനശിലായുഗകാലഘട്ടത്തിലാണ്]] വസ്ത്രങ്ങളുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. കാലാവസ്ഥയിലെ വിവിധ ഘടകങ്ങളില്‍ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിലെ പ്രധാന ഉദ്ദേശ്യം. ഇതിനു പുറമേ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകള്‍ "തിരിച്ചറിയുന്നതിനുള്ള" ഒരു ഉപാധിയായും വസ്ത്രം പ്രവര്‍ത്തിക്കുന്നു. അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും വസ്ത്രം ഉപയോഗിക്കുന്നു.