"താലവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ..
 
(ചെ.) ..
വരി 1:
[[നാവ്|നാവിന്റെ]] ഉരോഭാഗം [[താലു|താലുവോടടുപ്പിച്ച്]] ഉച്ചരിക്കുന്നവയാണ് '''താലവ്യങ്ങള്‍'''‍(Palatals). നാവിന്റെ അഗ്രം താലുവോടടുത്ത് ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണങ്ങള്‍ [[മൂര്‍ദ്ധന്യം|മൂര്‍ദ്ധന്യങ്ങളാണ്]].
 
സര്‍വ്വസാധാരണമായ താലവ്യവ്യഞ്ജനമാണ് [[പ്രവാഹി|പ്രവാഹിയായ]] [j] (ഉദാ:മലയാളത്തിലെ /[[യ]]/). [[അനുനാസികം|അനുനാസികമായ]] [ɲ] (/ങ/) -ഉം ലോകഭാഷകളില്‍ സാധാരണമാണ്. ഉച്ചാരണവേളയില്‍ നാവ് താലുവിനു സമാന്തരമായി സന്ധിക്കുന്നതിനാല്‍ അനനുനാസികതാലവ്യസ്പര്‍ശങ്ങളുടെ വിവൃതി മിക്കവാറുംപതുക്കെയായിരിക്കും. [[നികോചം|പൂര്‍ണ്ണനികോചത്തിനു]] ശേഷം ചലകരണം പതുക്കെ വിട്ടുമാറുന്നതുകാരണം സ്ഫോടനത്തിനുപകരം ഘര്‍ഷണമാണ് സംഭവിക്കുക; അതിന്റെ ഫലമായി [[സ്ഫോടകം|സ്ഫോടകങ്ങള്‍ക്കു]] പകരം [[താലവ്യസ്പര്‍ശഘര്‍ഷി|താലവ്യ സ്പര്‍ശഘര്‍ഷികളായിരിക്കും]]([tʃ]) ഉല്പാദിക്കപ്പെടുക. വടക്കന്‍ [[യൂറേഷ്യ|യൂറേഷ്യയിലെയും]] [[അമേരിക്ക|അമേരിക്കയിലെയും]] [[ആഫ്രിക്ക|മദ്ധ്യാഫ്രിക്കയിലെയും]] ചുരുക്കം ഭാഷകളിലേ താലവ്യസ്ഫോടകങ്ങള്‍ക്ക് താലവ്യസ്പര്‍ശഘര്‍ഷിയില്‍നിന്ന് (വര്‍ത്സ്യപരസ്ഥാനീയസ്പര്‍ശഘര്‍ഷത്തില്‍നിന്ന്) വ്യത്യയമുള്ളൂ.
"https://ml.wikipedia.org/wiki/താലവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്