"ഗ്രീക്കോ ബാക്ട്രിയൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
ബി.സി.ഇ. 261-246 കാലത്തെ [[അന്തിയോക്കസ് രണ്ടാമൻ|അന്തിയോക്കസ് രണ്ടാമന്റെ]] ഭരണകാലത്തോ അതിനു തൊട്ടു ശേഷമോ, [[ദിയോഡോട്ടസ്|ദിയോഡോട്ടസിന്റെ]] നേതൃത്വത്തിലുള്ള ബാക്ട്രിയന്‍ ഗ്രീക്കുകാര്‍ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് രാജാവിനെതിരെ]] തുറന്ന കലാപം നടത്തുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=131-133|url=}}</ref>‌.
 
== യൂത്തിഡെമസും ഇന്തോ ഗ്രീക്ക് രാജവംശവുംദെമെത്രിയസും ==
{{main|യൂത്തിഡെമസ്|ദെമെത്രിയസ്}}
[[File:AgathoklesCoinOfDemetriusAniketos.JPG|right|thumb|ദെമെത്രിയസിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം - [[ഇന്തോ ഗ്രീക്ക് രാജവംശം|ഇന്തോ ഗ്രീക്ക് രാജാവായ]] ആഗതോക്കിൾസ് പുറത്തിറക്കിയത്]]
ഏതാണ്ട് ബി.സി.ഇ. 230-നടുത്ത് [[യൂത്തിഡൈമസ്]] (Euthydeimus), ദിയോഡോട്ടസിനെ പുറത്താക്കി ഗ്രീക്കോ ബാക്ട്രിയരുടെ നേതൃത്വം ഏറ്റെടുത്തു. ഗ്രീക്കോ ബാക്ട്രിയന്മാരുടെയിടയിലെ ഒരു സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു യൂത്തിഡെമസ്. 208 ബി.സി.ഇ.യില്‍ ബാക്ട്രിയ വീണ്ടും സെല്യൂക്കിഡ് രാജാവായ അന്തിയോക്കസ് മൂന്നാമന്റെ നിയന്ത്രണത്തിലായെങ്കിലും യൂത്തിഡെമസുമായുള്ള ഒരു ധാരണപ്രകാരം 206-205 കാലത്ത് അന്തിയോക്കസ് മൂന്നാമന്‍ ബാക്ട്രിയയില്‍ നിന്നും പിന്മാറി<ref name=afghans8/>.
Line 48 ⟶ 49:
 
ഇക്കാലയളിവില്‍ ഇന്ത്യയിലെ മൌര്യന്മാരുടെ ശക്തി ക്ഷയിച്ചതും ഗ്രീക്കുകാര്‍ക്ക് ഈ മേഖലയിലേക്കുള്ള വ്യാപനത്തിന് സഹായകമായി. സാമ്രാജ്യം തെക്കോട്ടും വ്യാപിക്കുന്നതിനിടയില്‍, ബാക്ട്രിയയിലെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രത്തില്‍ കാര്യമായ മാറ്റമുണ്ടായി. ബി.സി.ഇ. 170-നോടടുത്ത് യൂത്തിഡെമസും ദെമത്രിയസും അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയും യൂക്രറ്റൈഡ്സ് സാമ്രാജ്യത്തിന്റെ അധിപനാകുകയും ചെയ്തു. യൂക്രറ്റൈഡ്സിനെ അക്കാലത്തെ ഏറ്റവും മികച്ച സൈനികനേതാവായി കണക്കാക്കുന്നു.
== ഇന്തോ ഗ്രീക്ക് രാജവംശം ==
{{main|ഇന്തോ ഗ്രീക്ക് രാജവംശം}}
ബാക്ട്രിയയിലെ യൂത്തിഡെമസിന്റെ ഭരണമാറ്റത്തിനുപതനത്തിനു ശേഷവും ഹിന്ദുകുഷിന് തെക്ക് യൂത്തിഡെമസിന്റെ സാമന്തര്‍ ഭരണം തുടര്‍ന്നിരുന്നു. പൊതുവേ [[ഇന്തോ ഗ്രീക്ക് രാജവംശം|ഇന്തോഗ്രീക്കുകാര്‍]] എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടരിലെ പ്രമുഖര്‍ അപ്പോളോഡോട്ടസ് ഒന്നാമനും, മെനാന്‍ഡറുമാണ്<ref name=afghans8/>.
 
ഇന്തോഗ്രീക്കുകാരുടേയും ഗ്രീക്കോ ബാക്ട്രിയയുരും ഒരേ വംശത്തില്‍ നിന്നുള്ളവരാണെങ്കിലും ഒരേസമയം ഹിന്ദുകുഷിന് ഇരുവശവുമായി ഭരിച്ചിരുന്ന ഇവരുടെ ശൈലികളില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. അത് ഇവരുടെ നാണയങ്ങളില്‍ ദൃശ്യമാണ്. തൂക്കത്തിന്റെ കാര്യത്തില്‍ ആറ്റിക് മാനദണ്ഡങ്ങളും ഗ്രീക്ക് പുരാണകഥാപാത്രങ്ങള്‍ ഗ്രീക്ക് അക്ഷരങ്ങള്‍ എന്നിവ മുദ്രണം ചെയ്ത നാണയങ്ങളാണ് ഗ്രീക്കോ ബാക്ട്രിയര്‍ പുറത്തിറക്കിയിരുന്നത്.
ബാക്ട്രിയയിലെ ഈ ഭരണമാറ്റത്തിനു ശേഷവും ഹിന്ദുകുഷിന് തെക്ക് യൂത്തിഡെമസിന്റെ സാമന്തര്‍ ഭരണം തുടര്‍ന്നിരുന്നു. പൊതുവേ [[ഇന്തോ ഗ്രീക്ക് രാജവംശം|ഇന്തോഗ്രീക്കുകാര്‍]] എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടരിലെ പ്രമുഖര്‍ അപ്പോളോഡോട്ടസ് ഒന്നാമനും, മെനാന്‍ഡറുമാണ്<ref name=afghans8/>.
 
അതേ സമയം ഇന്തോ ഗ്രീക്കുകളുടെ നാണയങ്ങള്‍ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മാനദണ്ഡമാണ് പുലര്‍ത്തിപ്പോന്നത്. ഇവയില്‍ ഗ്രീക്കിനു പുറമേ പ്രാകൃതഭാഷയും ഇടം കണ്ടെത്തിയിട്ടുണ്ട്. മൌര്യന്മാരുടെ ചതുരാകൃതിയിലുള്ള ചെമ്പുനാണയങ്ങളുടെ മാതൃകയിലുള്ള നാണയങ്ങളും ഇന്തോഗ്രീക്കുകാര്‍ പുറത്തിറക്കി. ബുദ്ധസ്തൂപം, വിഷ്ണു എന്നിങ്ങനെ ബുദ്ധ-ഹിന്ദുമതവിശ്വാസത്തിന്റെ പ്രതീകങ്ങളും ഇന്തോഗ്രീക്കുകാരുടെ നാണയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടു.
 
ഗ്രീക്കുകാരുടെ മതവിശ്വാസങ്ങളും ഇക്കാലത്ത് തദ്ദേശീയ ഇറാനിയന്‍ വിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നു. ഉദാഹരണത്തിന് ഇറാനിയന്‍ അഹൂറ മസ്ദയെ ഗ്രീക്ക് ദൈവമായ സ്യൂസുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്രീക്കോ_ബാക്ട്രിയൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്