"ഗ്രീക്കോ ബാക്ട്രിയൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
ബി.സി.ഇ. 261-246 കാലത്തെ [[അന്തിയോക്കസ് രണ്ടാമൻ|അന്തിയോക്കസ് രണ്ടാമന്റെ]] ഭരണകാലത്തോ അതിനു തൊട്ടു ശേഷമോ, [[ദിയോഡോട്ടസ്|ദിയോഡോട്ടസിന്റെ]] നേതൃത്വത്തിലുള്ള ബാക്ട്രിയന്‍ ഗ്രീക്കുകാര്‍ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് രാജാവിനെതിരെ]] തുറന്ന കലാപം നടത്തുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=131-132|url=}}</ref>‌.
 
== യൂത്തിഡെമസും ഇന്തോ ഗ്രീക്ക് രാജവംശവും ==
ഏതാണ്ട് ബി.സി.ഇ. 230-നടുത്ത് [[യൂത്തിഡൈമസ്]] (Euthydeimus), ദിയോഡോട്ടസിനെ പുറത്താക്കി ഗ്രീക്കോ ബാക്ട്രിയരുടെ നേതൃത്വം ഏറ്റെടുത്തു. ഗ്രീക്കോ ബാക്ട്രിയന്മാരുടെയിടയിലെ ഒരു സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു യൂത്തിഡെമസ്. 208 ബി.സി.ഇ.യില്‍ ബാക്ട്രിയ വീണ്ടും സെല്യൂക്കിഡ് രാജാവായ അന്തിയോക്കസ് മൂന്നാമന്റെ നിയന്ത്രണത്തിലായെങ്കിലും യൂത്തിഡെമസുമായുള്ള ഒരു ധാരണപ്രകാരം 206-205 കാലത്ത് അന്തിയോക്കസ് മൂന്നാമന്‍ ബാക്ട്രിയയില്‍ നിന്നും പിന്മാറി<ref name=afghans8/>.
 
ബി.സി.ഇ. 2-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഗ്രീക്കോ ബാക്ട്രിയര്‍, തെക്കും തെക്കുകിഴക്കും ദിശയിലേക്ക് തങ്ങളുടെ അധികാരം വ്യാപിപ്പിച്ചു. ഹിന്ദുകുഷ് കടന്നുള്ള ഐഇ ആക്രമണങ്ങ്ഗള്‍ക്ക് ചുക്കാന്‍ പിടിച്ചത് യൂത്തിഡെമസിന്റെ പുത്രന്‍ ദെമെതിയസ് ആയിരുന്നു. അറാകോസിയയിലെ ദെമെത്രിയാസ് എന്ന പട്ടണത്തിന്റെ പേര്, ഈ മേക്ഖലയിലെ ആക്രമണങ്ങളില്‍ ദെമെത്രിയസിന്റെ പങ്ക് വെളിവാക്കുന്ന ഒന്നാണ്.
 
ഇക്കാലയളിവില്‍ ഇന്ത്യയിലെ മൌര്യന്മാരുടെ ശക്തി ക്ഷയിച്ചതും ഗ്രീക്കുകാര്‍ക്ക് ഈ മേഖലയിലേക്കുള്ള വ്യാപനത്തിന് സഹായകമായി. സാമ്രാജ്യം തെക്കോട്ടും വ്യാപിക്കുന്നതിനിടയില്‍, ബാക്ട്രിയയിലെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രത്തില്‍ കാര്യമായ മാറ്റമുണ്ടായി. ബി.സി.ഇ. 170-നോടടുത്ത് യൂത്തിഡെമസും ദെമത്രിയസും അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയും യൂക്രറ്റൈഡ്സ് സാമ്രാജ്യത്തിന്റെ അധിപനാകുകയും ചെയ്തു. യൂക്രറ്റൈഡ്സിനെ അക്കാലത്തെ ഏറ്റവും മികച്ച സൈനികനേതാവായി കണക്കാക്കുന്നു.
 
ബാക്ട്രിയയിലെ ഈ ഭരണമാറ്റത്തിനു ശേഷവും ഹിന്ദുകുഷിന് തെക്ക് യൂത്തിഡെമസിന്റെ സാമന്തര്‍ ഭരണം തുടര്‍ന്നിരുന്നു. പൊതുവേ [[ഇന്തോ ഗ്രീക്ക് രാജവംശം|ഇന്തോഗ്രീക്കുകാര്‍]] എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടരിലെ പ്രമുഖര്‍ അപ്പോളോഡോട്ടസ് ഒന്നാമനും, മെനാന്‍ഡറുമാണ്.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഗ്രീക്കോ_ബാക്ട്രിയൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്