"വ്യഞ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പു.ലേ.
 
പു.ലേ.
വരി 4:
== വ്യഞ്ജനങ്ങളുടെ വര്‍ഗ്ഗീകരണം ==
[[വ്യാവര്‍ത്തകഗുണം|വ്യാവര്‍ത്തകഗുണങ്ങളനുസരിച്ച്]] വ്യഞ്ജനങ്ങളെ പലവിധത്തില്‍ വര്‍ഗ്ഗീകരിക്കാം.(വ്യാവര്‍ത്തകഗുണങ്ങളെ സംബന്ധിച്ച [[കേരളപാണിനി|കേരളപാണിനിയുടെ]] സമാനാശയങ്ങള്‍‍ വലയത്തില്‍)
*'''[[ഉച്ചാരണസ്വഭാവം|ഉച്ചാരണരീതി]]'''(അനുപ്രദാനം): വായുപ്രവാഹത്തിനു വരുന്ന തടസ്സത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് [[സ്പര്‍ശങ്ങള്‍]], [[ഘര്‍ഷങ്ങള്‍]], [[മദ്ധ്യമങ്ങള്‍]] എന്ന് മൂന്നു വിഭാഗം. മൗഖികസ്പര്‍ശങ്ങള്‍ക്ക്(Oral Stops) [[സ്ഫോടകങ്ങള്‍]] എന്നു പേര്‍(മറു വിഭാഗം: [[അനുനാസികം|അനുനാസികസ്പര്‍ശങ്ങള്‍]]). സ്ഫോടകമല്ലാത്ത മൗഖികസ്പര്‍ശമുണ്ട്; സ്പര്‍ശത്തിനു(വായുപ്രവാഹത്തിന്റെ പൂര്‍ണ്ണരോധം) ശേഷം ഘര്‍ഷണത്തോടെ പുറത്തുവരുന്ന ഇവയെ [[സ്പര്‍ശഘര്‍ഷികള്‍]] എന്നുവിളിക്കുന്നു. ഘര്‍ഷങ്ങള്‍ [[ഊഷ്മാക്കള്‍]] എന്നും [[ഘോഷി|ഘോഷിയെന്നും]] രണ്ട്. മദ്ധ്യമങ്ങള്‍ക്ക് [[പ്രവാഹികള്‍]], [[കമ്പിതങ്ങള്‍]], [[ഉല്‍ക്ഷിപ്തങ്ങള്‍]], [[പാര്‍ശ്വികങ്ങള്‍]] എന്ന് നാലു വര്‍ഗ്ഗങ്ങള്‍ (പാര്‍ശ്വികങ്ങളില്‍ ഘര്‍ഷങ്ങളുണ്ടെങ്കിലും മിക്കവാറും പാര്‍ശ്വികങ്ങള്‍ പ്രവാഹികളാണ്). പ്രവാഹികളുടെ ഉച്ചാരണം സ്വരങ്ങളോടടുത്തുനില്‍ക്കുന്നതിനാല്‍ ഇവ [[ഉപസ്വനം|ഉപസ്വനങ്ങളായും]] അറിയപ്പെടുന്നു. ഉച്ചാരണരീതിയിലെ വിവിധ സവിശേഷതകള്‍വെച്ച് വര്‍ണ്ണങ്ങളെ മറ്റു ചില വിഭാഗങ്ങളായി തിരിക്കാറുണ്ട്: സ്പര്‍ശങ്ങളും ഘര്‍ഷങ്ങളും ചേര്‍ന്ന വിഭാഗത്തെ [[പ്രതിബദ്ധങ്ങള്‍]]എന്നു വിളിക്കുന്നു. ഇവയ്ക്കെതിരാണ് [[മുഖരങ്ങള്‍]]. സ്പര്‍ശങ്ങള്‍ ഒഴികെയുള്ള എല്ലാ സ്വരവ്യഞ്ജനങ്ങളുടെയും സമൂഹമാണ് [[അഭ്യാഗമികള്‍]].
* '''[[അനുനാസികം|വായുപ്രവാഹമാര്‍ഗ്ഗം]]'''(മാര്‍ഗ്ഗഭേദം): സ്വനനത്തിനു ശേഷം വായു വായിലൂടെയോ മൂക്കിലൂടെയോ പുറത്തുകടക്കുന്നത് എന്നതനുസരിച്ച് [[അനുനാസികം]], [[അനനുനാസികം]] എന്ന് വ്യഞ്ജനങ്ങളെ രണ്ടായിത്തിരിക്കാം. ഈ ഗുണത്തെ ഉച്ചാരണരീതിയില്‍ത്തന്നെ സാധാരണ പരിഗണിച്ചുവരുന്നു. ശുദ്ധമായ അനുനാസികങ്ങള്‍ സ്പര്‍ശങ്ങളിലേ ഉള്ളൂ. മറ്റുള്ളവ നാസിക്യരഞ്ജിതങ്ങളാണ്.
*'''[[ഉച്ചാരണസ്ഥാനം]]'''(സ്ഥാനഭേദം): വ്യഞ്ജനങ്ങള്‍ക്ക് സ്വനനാളത്തിന്റെ ഏതു സ്ഥാനത്തുവെച്ചാണ് തടസ്സം സംഭവിക്കുന്നത് എന്നും ഏത് [[ഉച്ചാരണാവയവങ്ങള്‍|അവയവമാണ്]] അതില്‍ പങ്കുകൊള്ളുന്നതെന്നും അനുസരിച്ച് വ്യഞ്ജനങ്ങളെ വര്‍ഗ്ഗീകരിക്കുന്നു. [[ഓഷ്ഠ്യം]], [[ദന്ത്യം]], [[വര്‍ത്സ്യം]], [[മൂര്‍ദ്ധന്യം]], [[താലവ്യം]], [[മൃദുതാലവ്യം]], [[പ്രജിഹ്വീയം]], [[ഗളീയം]], [[ശ്വാസദ്വാരീയം]] എന്നിങ്ങനെ സ്ഥാനമനുസരിച്ച് തിരിച്ചിരിക്കുന്നു. ചലകരണമായ നാവിന്റെ മൂന്നു ഭാഗങ്ങള്‍ -ശീര്‍ഷം, മദ്ധ്യം, മൂലം - എങ്ങനെ സന്ധാനത്തില്‍ ഏര്‍പ്പെടുന്നു എന്നതനുസരിച്ച് [[ജിഹ്വാശീര്‍ഷവ്യഞ്ജനങ്ങള്‍]], [[ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങള്‍]], [[ജിഹ്വാമൂലവ്യഞ്ജനങ്ങള്‍]] എന്നും. ശീര്‍ഷവ്യഞ്ജനങ്ങളെ [[അഗ്രവ്യഞ്ജനങ്ങള്‍]] എന്നും [[ദളീയവ്യഞ്ജനങ്ങള്‍]] എന്നും വീണ്ടും തിരിച്ചിരിക്കുന്നു. ഇവയ്ക്കിടയിലുള്ള സന്ധാനസ്ഥാനങളും [[ദ്വിതീയസന്ധാനം|ദ്വിതീയസന്ധാനങ്ങളുമായി]] ഉല്പാദിപ്പിക്കാവുന്ന വ്യത്യസ്തസ്വനങ്ങള്‍ നിരവധിയാണ്.
"https://ml.wikipedia.org/wiki/വ്യഞ്ജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്