"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (ചിത്രം ചേര്‍ത്തു)
 
== സൈനികസേവനത്തില്‍ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് ==
[[രാജസ്ഥാന്‍|രാജസ്ഥാനിലെ]] ബാര്‍മര്‍ ജില്ലയിലുള്ള ജസോള്‍ ഗ്രാമത്തില്‍‍ [[1938]] [[ജനുവരി 3]]-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. 1960കളില്‍ കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തില്‍ കടന്നത്. ഭാര്യ ശിതള്‍കുമാരി. രണ്ട് പുത്രന്മാരുണ്ട്.
 
1996-ലെ [[അടല്‍ ബിഹാരി വാജ്പെയ്|അടല്‍ ബിഹാരി വാജ്പെയിയുടെ]] നേതൃത്വത്തില്‍ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച [[ജോര്‍ജ് ഫെര്‍ണാണ്ടസ്|ജോര്‍ജ് ഫെര്‍ണാണ്ടസിന്]] പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി.
 
[[ഡാര്‍ജിലിങ്]] മണ്ഡലത്തെയാണ് [[രാജ്യസഭ|രാജ്യസഭയില്‍]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
 
 
== പുസ്തകവിവാദങ്ങള്‍ ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/452091" എന്ന താളിൽനിന്ന് ശേഖരിച്ചത്