"സെല്യൂക്കിഡ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
ബി.സി.ഇ. 301-ലെ ഇപ്സസ് യുദ്ധത്തില്‍ ആന്റിഗണസിനെ പരാജയപ്പെടുത്തിയ സെല്യൂക്കസ്, വീണ്ടും കിഴക്കന്‍ പ്രദേശത്തെ ഗ്രീക്ക് മാസിഡോണിയന്‍ കോളനിവല്‍ക്കരണശ്രമങ്ങള്‍ ശക്തിപ്പെടുത്തി. കിഴക്ക്, സെല്യൂക്കസിന്റെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രം ബാക്ട്രിയയും, മെസപ്പൊട്ടാമിയയില്‍ നിന്ന് ബാക്ട്രിയയിലേക്കുള്ള പാതയിലെ നഗരങ്ങളുമായിരുന്നു. സെല്യൂക്കസിന്റെ ഭരണത്തിന്റെ അവസാനസമയങ്ങളില്‍, അതായത് ബി.സി.ഇ. 281-261 കാലത്ത്, പുത്രനായിരുന്ന അന്തിയോക്കസ് ആയിരുന്നു കിഴക്കന്‍ ദേശങ്ങളിലെ പ്രതിനിധി. പേര്‍ഷ്യന്‍ അക്കാമെനിഡ് സത്രപരപ്പോലെ അന്തിയോക്കസും ബാക്ട്രിയയിലായിരിക്കണം വസിച്സിരുന്നത്<ref name=afghans8/>.
 
ബാക്ട്രിയയിലും സമീപപ്രദേശങ്ങളിലുമുള്ള ഗ്രീക്കുകാരുടെ കൈയേറ്റവും, നഗരവല്‍ക്കരണവും, സ്ഥിരതാമസവും, ചുറ്റുപാടുമുള്ള മേഖലയിലെ സിഥിയന്‍ നാടോടിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായി. ബി.സി.ഇ. 290-ല്‍ വടക്കു നിന്നുള്ള ചില സിഥിയന്‍ വര്‍ഗ്ഗക്കാര്‍ മാര്‍ഗിയാനയിലേയും ഏറിയയിലേയും നഗരങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഇവരെ തുരത്തിയോടിച്ചെങ്കിലും ഇവരില്‍ നിന്നുള്ള ഈ ഭീഷണി നിലനിന്നതിനാല്‍ പ്രധാനപ്പെട്ട കാര്‍ഷികകേന്ദ്രങ്ങള്‍ക്കു ചുറ്റും വന്‍ മതിലുകള്‍ പണിയുന്ന രീതി, ഇതോടെ ഗ്രീക്കുകാര്‍ ആരംഭിച്ചു.
ഇത്തരത്തില്‍ മാര്‍വ് മരുപ്പച്ചക്ക് ചുറ്റുമായി നിര്‍മ്മിക്കപ്പെട്ട മതിലിന് 250 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ഈ മതിലിന്റെ അവശിഷ്ടങ്ങള്‍ മരുപ്പച്ചയുടെ വടക്ക് ഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുപോലെ ബാള്‍ഖ് മരുപ്പച്ചക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന് 65 കിലോമീറ്ററും നീളമുണ്ടായിരുന്നു.
 
തങ്ങളുടെ ഭരണകാലത്ത് സെല്യൂക്കസും കൂട്ടരും പുതിയ പുതിയ നഗരങ്ങള്‍ സ്ഥാപിക്കുകയും പുനസ്ഥാപിക്കുകയും ചെയ്യുകയും അവക്കെല്ലാം, അലക്സാണ്ട്രിയ, സെല്യൂക്യ, അപാമിയ, അന്ത്യോക്യ എന്നിങ്ങനെ പേരുകള്‍ നല്‍കുകയും ചെയ്തു. ബാക്ട്രിയയിലേയും മാര്‍ഗിയാനയിലേയും നഗരങ്ങള്‍, മുന്‍പ് അക്കാമെനിഡ് കാലത്തെ അപേക്ഷിച്ച് വളരെ വിസ്തൃതി പ്രാപിച്ചു. മാര്‍ഗിയാനയിലെ നഗരത്തിന് അലക്സാണ്ട്രിയ എന്നായിരുന്നു പേര്<ref name=afghans8/>
 
== അവലംബം ==
"https://ml.wikipedia.org/wiki/സെല്യൂക്കിഡ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്