876
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
| death_date =
| death_place =
| office = [[Finance Minister of India|
| party=[[Bharatiya Janata Party|ഭാരതീയ ജനതാ പാര്‍ട്ടി]]
| constituency = [[Darjeeling|ഡാര്‍ജിലീംഗ്]]
[[Image:Vladimir Putin with Jaswant Singh-1.jpg|thumb|290px|With Russian Prime Minister [[Vladmir Putin]]]]
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമാണ്''' ജസ്വന്ത് സിംഹ് ''' (ജനനം [[ജനുവരി 3]], [[1938]]) . [[ഭാരതീയ ജനതാ പാര്‍ട്ടി|ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ഭാ.ജ.പ )]] സ്ഥാപനകാലം മുതലേയുള്ള നേതാക്കളില്‍ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തില്‍ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ഭാ.ജ.പയിലെ ലിബറല്‍ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. അദ്ദേഹം ഒരിക്കല്‍പ്പോലും ആര്‍എസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-നു്[[ബി.ജെ.പി.|ഭാ.ജ.പയില്‍]] നിന്നും പുറത്താക്കപ്പെട്ടു
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമാണ്''' ജസ്വന്ത് സിങ്''' (ജനനം [[ജനുവരി 3]], [[1938]]) . [[ഡാര്‍ജിലിങ്]] മണ്ഡലത്തെയാണ് [[രാജ്യസഭ|രാജ്യസഭയില്‍]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. [[രാജസ്ഥാന്|രാജസ്ഥാന്‍കാരനായ]] ഇദ്ദേഹം ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-ലെ [[അടല്‍ ബിഹാരി വാജ്പെയ്|അടല്‍ ബിഹാരി വാജ്പെയുടെ]] നേതൃത്വത്തില്‍ അല്പകാലം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച [[ജോര്‍ജ് ഫെര്‍ണാണ്ടസ്|ജോര്‍ജ് ഫെര്‍ണാണ്ടസിന്]] പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി. 2009-ല്‍ ഇദ്ദേഹമെഴുതിയ ''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്'' എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി [[ബി.ജെ.പി.|ബിജെപിയില്‍]] നിന്നും പുറത്താക്കപ്പെട്ടു.▼
== സൈനികസേവനത്തില്‍ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് ==
[[രാജസ്ഥാന്|രാജസ്ഥാനിലെ]] ബാര്‍മര്‍ ജില്ലയിലുള്ള ജസോള്‍ ഗ്രാമത്തില്‍ [[1938]] [[ജനുവരി 3]]-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. 1960കളില്‍ കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തില്‍ കടന്നത്. ഭാര്യ ശിതള്‍കുമാരി. രണ്ട് പുത്രന്മാരുണ്ട്.
▲
[[ഡാര്‍ജിലിങ്]] മണ്ഡലത്തെയാണ് [[രാജ്യസഭ|രാജ്യസഭയില്‍]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
== പുസ്തകവിവാദങ്ങള്‍ ==
2006 ജൂലായില്‍ പുറത്തിറങ്ങിയ 'എ കോള്‍ ടു ഓണര്‍: ഇന്‍ സര്‍വീസ് ഓഫ് എമര്‍ജന്റ് ഇന്ത്യ' എന്ന പുസ്തകം വിവാദമായി. [[പി വി നരസിംഹ റാവു]] പ്രധാനമന്ത്രി ആയിരുന്ന കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജ്യത്തിന്റെ ആണവരഹസ്യം അമേരിക്കക്ക് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ജസ്വന്തിന്റെ ഈ പുസ്തകത്തിലെ പരാമര്‍ശം.
===ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും===
ഇദ്ദേഹം പിന്നീടു് എഴുതിയതും 2009 ഓഗസ്റ്റ് 17നു് നവദില്ലിയില്‍ പ്രകാശിപ്പിച്ചതുമായ ''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്'' (ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും) എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ തന്നെ ഒരു കാരണമായിമാറി.
ഇന്ത്യയുടെ വിഭജനം, ഹിന്ദുമുസ്ലിം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍നിന്നും പാകിസ്താന് രാഷ്ട്രപിതാവെന്ന പദവിയിലേക്കുള്ള മുഹമ്മദ് അലി ജിന്നയുടെ മാറ്റം എന്നിവ ജസ്വന്ത്സിങ് ഈ പുസ്തകത്തില്‍ വിവരിക്കുന്നു. നെഹ്റുവും പട്ടേലും ഇന്ത്യാ വിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ'യിരുന്നുവെങ്കില്‍ മുഹമ്മദലി ജിന്നയ്ക്ക് 'പാകിസ്താന്' രൂപവല്‍ക്കരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കാനുള്ള വിലപേശല്‍ തന്ത്രമായിരുന്നു ജിന്നയുടെ പാകിസ്താന് വാദം. എന്നാല്‍, നെഹ്റു അതുമായി മുന്നോട്ടുപോയി. മഹാത്മാഗാന്ധിയോ രാജാജിയോ ആസാദോ ആയിരുന്നു തീരുമാനമെടുത്തതെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു. ജിന്ന ഹിന്ദുക്കളെ എതിര്‍ത്തിരുന്നുവെന്നതു തെറ്റായ വാദമാണ്. മുസ്ലിംകള്ക്ക് ഇന്നത്തെ അവസ്ഥയുണ്ടാക്കിയത് വിഭജനമാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നു.
''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്'' പുസ്തക പ്രകാശനച്ചടങ്ങില്‍ മറ്റു് മുതിര്‍ന്ന നേതാക്കളാരും പങ്കെടുത്തില്ല. ജസ്വന്തിന്റെ വീക്ഷണം ബി.ജെ.പി.യുടേതല്ല എന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിങ് പുസ്തകപ്രകാശനത്തിനു പിന്നാലെ പത്രക്കുറിപ്പിറക്കി. പുസ്തകത്തില്‍ പറയുന്ന ഒരു കാര്യത്തോടും തങ്ങള്‍ യോജിക്കുന്നില്ല എന്നും വിഭജനത്തില്‍ ജിന്നയുടെ പങ്ക് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ആര്.എസ്.എസ്. വക്താവ് രാംമാധവും പ്രതികരിച്ചു. സര്‍ദാര്‍പട്ടേലിനെ താഴ്ത്തുകയും ജിന്നയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസത്തിനെതിരാണെന്ന് ഭാ.ജ.പ ണറ്റൊരു നേതാവ് സുഷമാസ്വരാജ് വ്യക്തമാക്കുകയും ചെയ്തു.
പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ ഓഗസ്റ്റ് 19-നു് നിരോധിച്ചു. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു് അന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
പാക്കിസ്ഥാന് സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിച്ചതിനെക്കാള്‍ സര്‍ദാര്‍ പട്ടേലിനെതിരായ പരാമര്‍ശങ്ങളാണു പാര്‍ട്ടി ഗൗരവത്തിലെടുത്തത്. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്രുവിന്റെ മേല്‍ ചൊരിഞ്ഞതില്‍ ബി.ജെ.പി.ക്കോ ആര്.എസ്.എസ്സിനോ പ്രശ്നമില്ല. വിഭജനത്തിന് ഗാന്ധിജിയെ കുറ്റപ്പെടുത്തുകയിരുന്നു പഴയ ആര്.എസ്.എസ്. രീതി. എന്നാല്‍ ജസ്വന്തിന്റെ പുസ്തകം , ഗാന്ധിയെയും ജിന്നയെയും ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു് വിമുക്തരാക്കിയിരിയ്ക്കുന്നു..
എന്നാല്‍ ''അക്കാദമിക് പഠനമെന്നതിനപ്പുറമുള്ള മറ്റുതരം വായനകള്‍ക്ക് ഇതില്‍ കാര്യമില്ല'' എന്നാണ് ജസ്വന്തിന്റെ വിശദീകരണം.
ഇതിനെ മുന്‍നിര്‍ത്തിക്കൊണ്ടു് 2009 ഓഗസ്റ്റ് 19-നു്[[ബി.ജെ.പി.|ഭാജ പയില്‍]] നിന്നും പുറത്താക്കി. ഷിംലയില്‍ നടന്ന ചിന്തന്‍ ബൈഠക്കിലാണ് പാര്‍ട്ടി നേതാവ് രാജ്നാഥ് സിംഹ് പാര്‍ട്ടി ഉന്നതാധികാരസമിതിയുടെ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
== ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം ==
ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരു് വളരെ കൂടുതലായിരിക്കുന്നുവെന്നും അത് ഉടനെ അവസാനിപ്പിക്കണമെന്നും [[ആര്.എസ്.എസ്]]. അധ്യക്ഷന്‍ [[മോഹന്‍ ഭാഗവത്]] പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ജസ്വന്ത് സിംഹിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായത് രണ്ടു പൊതുതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയമേറ്റതിനത്തുടര്‍ന്ന് ഭാ ജ പയുടെ ദേശീയ നേതൃനിരയില്‍ കിടമത്സരങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായിരിയ്ക്കുകയായിരുന്നു<ref>
[http://mathrubhumi.com/php/newFrm.php?news_id=1247304&n_type=NE&category_id=4&Farc= ജസ്വന്ത് നേതൃമത്സരത്തിന്റെ രക്തസാക്ഷി]
</ref>.
2009: ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത് പരസ്യമായി രംഗത്തുവന്നിരുന്നു.തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിനു് അനഭിമതനായി. സുഷമ സ്വരാജിനെ ലോക്സഭാ കക്ഷി ഉപനേതാവും അരുണ്‍ ജേത്ത്‍ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്തു. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജേത്ത്‍ലിയെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഹന്റെ വിമര്‍ശനത്തിനു കാരണമായത്.
രാജസ്ഥാനില്‍ മകന് മാനവേന്ദ്ര സിങ്ങിനെ പാര്‍ട്ടി നേതാവാക്കാനും ജസ്വന്ത് ശ്രമം നടത്തിയെന്നു് പറയപ്പെടുന്നു. രാജസ്ഥാനില്‍ വസുന്ധര രാജി സിന്ധ്യക്കെതിരേ സമ്മര്‍ദ ഗ്രൂപ്പുണ്ടാക്കിത്തുടങ്ങിയ നീക്കങ്ങള്‍ ഒടുവില്‍ അവരെ പ്രതിപക്ഷനേതൃസ്ഥാന ത്തുനിന്നു മാറ്റാനുള്ള തീരുമാനത്തിലെത്തിനില്‍ക്കുന്നഘട്ടത്തില്‍ എല്ലാറ്റിനും ചരടുവലിച്ച ജസ്വന്ത് പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കപ്പെടുകയാണു് ണ്ടായതു്.
== പുറത്താക്കലിന് ശേഷം ==
പുറത്താക്കലിന് മുമ്പ് 'കാരണം കാണിക്കല്‍' നോട്ടീസ് നല്‍കിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാന്‍ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന് പോകുന്നില്ല-എന്നാണദ്ദേഹം പ്രതികരിച്ചതു്.
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ താന്‍, ഭാവിപരിപാടികള്‍ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാര്‍ജിലിങ്ങിലെ ജനങ്ങളോട് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും ആണു് ജസ്വന്ത് സിംഹന്റെ നിലപാടു്<ref>
[http://mathrubhumi.com/php/newFrm.php?news_id=1247218&n_type=NE&category_id=4&Farc=&previous=N പുസ്തകം എഴുതുന്നത് പാപമോ ? ജസ്വന്ത് ചോദിക്കുന്നു ]
</ref>.
{{start box}}
|
തിരുത്തലുകൾ