"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
വരി 41:
മാര്‍ച്ച് [[1950]]-ല്‍ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. [[1951]] സെപ്തംബറില്‍ അദ്ദേഹം ഇന്ത്യാ സര്‍കാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊര്‍ജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം [[1952]]-ല്‍ അദ്ദേഹം ബോംബെയില്‍ നിന്ന് [[ലോക്സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊര്‍ജ്ജവകുപ്പുകള്‍ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. [[സിംഗപ്പൂര്‍|സിംഗപ്പൂരില്‍]] [[1955]]-ല്‍ നടന്ന ‘പ്ലാന്‍ കണ്‍സല്‍ട്ടേട്ടീവ് കമ്മിറ്റി’യിലും [[1959]]-ല്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിലും അദ്ദേഹം അദ്ദേഹം ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചു.
 
അദ്ദേഹം [[1957]]-ല്‍ വീണ്ടും [[ലോക്‌സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴില്‍, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ല്‍ അദ്ദേഹം [[പശ്ചിമജര്‍മനി]], [[യുഗോസ്ലാവിയ]], [[ആസ്ത്രിയഓസ്ട്രിയ]] എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
 
[[1962]]-ല്‍ അദ്ദേഹം [[ഗുജറാത്ത്|ഗുജറാത്തിലെ]] സബര്‍ക്കന്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോണ്‍ഗ്രസ് ഫോറം‘ രൂപീകരിച്ചു. 1962-63-ല്‍ അദ്ദേഹം തൊഴില്‍, ജോലി കാര്യ മന്ത്രിയായിരുന്നു. [[1963]] മുതല്‍ [[1966]] വരെ ആഭ്യന്തരമന്ത്രിയായിരുന്നു.
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്