"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
പുതിയ താള്‍: ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവു...
(വ്യത്യാസം ഇല്ല)

17:48, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമാണ് ജസ്വന്ത് സിങ് (ജനനം ജനുവരി 3, 1938) . ഡാര്‍ജിലിങ് മണ്ഡലത്തെയാണ് രാജ്യസഭയില്‍ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. രാജസ്ഥാന്‍കാരനായ ഇദ്ദേഹം ഇന്ത്യന്‍ കാരസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-ലെ അടല്‍ ബിഹാരി വാജ്പെയുടെ നേതൃത്വത്തില്‍ അല്പകാലം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി. 2009-ല്‍ ഇദ്ദേഹമെഴുതിയ ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ജസ്വന്ത്_സിങ്&oldid=449122" എന്ന താളിൽനിന്ന് ശേഖരിച്ചത്