"അയനാന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Solstice
വരി 1:
{{Prettyurl|Solstice}}
[[സൂര്യന്‍]] [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലൂടെ]](ecliptic) സഞ്ചരിക്കുമ്പോള്‍ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങള്‍ എന്നു പറയുന്നത്. ഈ ബിന്ദുക്കള്‍ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും എന്ന് അറിയപ്പെടുന്നു. [[വിഷുവങ്ങള്‍]] പോലെ പ്രാധാന്യം ഉള്ള രണ്ട്‌ ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സൂര്യന്‍ സെപ്റ്റംബര്‍ 23-നു [[അപരവിഷവം|അപരവിഷുവത്തില്‍]] (Autumnal Equinox) നിന്ന്‌ തെക്കോട്ട്‌ സഞ്ചരിച്ച്‌ ഡിസംബര്‍ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെ '''ദക്ഷിണ അയനാന്തം''' (Winter Solistic) എന്നു പറയുന്നത്‌. പിന്നീട്‌ അവിടെ നിന്ന്‌ വടക്കോട്ട്‌ സഞ്ചരിച്ച്‌ മാര്‍ച്ച്‌ 21-നു [[മഹാവിഷവം|മഹാവിഷുവത്തില്‍]]‍ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട്‌ അവിടെ നിന്ന്‌ യാത്ര തുടര്‍ന്ന്‌ ജൂണ്‍ 22-നു ഏറ്റവും വടക്ക്‌ ഭാഗത്തുള്ള ബിന്ദുവില്‍ എത്തുന്നു. ഈ ബിന്ദുവിനെയാണ്''' ഉത്തര അയനാന്തം''' (Summer Solistic) എന്ന്‌ പറയുന്നത്‌. കൂടുതല്‍ വിവരത്തിന് ചിത്രം കാണുക.
 
"https://ml.wikipedia.org/wiki/അയനാന്തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്