"ബോറിസ് യെൽത്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Boris Yeltsin
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 39:
[[1990]] മേയില്‍ അദ്ദേഹം റഷ്യന്‍ ഫെഡറേറ്റിവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം സോവിയറ്റിന്റെ സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുള്ളില്‍ അദ്ദേഹം [[മിഖായേല്‍ ഗോര്‍ബച്ചവ്]] തുടങ്ങിയ കമ്യൂണിസ്റ്റ് യാഥാസ്ഥിതികരുടെ കടുത്ത വിമര്‍ശകന്‍ എന്ന് പേരെടുത്തിരുന്നു. യെല്‍സിന്റെ അഭിപ്രായം, ഗോര്‍ബച്ചേവിന്റെ ഗ്ളാസ്ത്നോസ്തും [[പെരിസ്ത്രോയിക്ക]]യും പ്രവര്‍ത്തനങ്ങള്‍ ത്വരിതമാക്കുകയും ക്രെംലിന്‍ കൊട്ടാരത്തില്‍ നിന്ന് അധികാരങ്ങള്‍ കൂടുതലും റിപ്പബ്ളിക്കിലേക്ക് മാറ്റുകയും വേണം എന്നായിരുന്നു. [[1990]] ജൂണ്‍ 12 ന് റഷ്യന്‍ ഫെഡറേഷന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജൂലൈയില്‍ യെല്‍സിന്‍ [[കമ്യൂണിസ്റ്റ് പാര്‍ട്ടി]] വിട്ടു.
 
ആഗസ്റ്റ്ഓഗസ്റ്റ് മാസത്തില്‍ ഗോര്‍ബച്ചേവും യെല്‍സിനും സം‌യുക്തമായി റഷ്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും അധികാരങ്ങളും വിഭാവനം ചെയ്യുന്ന ഒരു രേഖയില്‍ ഒപ്പു വച്ചു. റഷ്യന്‍ സാമ്പത്തിക വിദഗ്ദ്ധരായ ഗ്രിഗറി യാവ്ലിന്‍സ്കിയും സ്റ്റാനിസ്ലാവ് ഷത്താലിനും ചേര്‍ന്ന് തയ്യാറാക്കിയ ഇത് '''500 വര്‍ഷങ്ങള്‍''' എന്നാണ്‌ അറിയപ്പെട്ടത്. ഇത് പ്രകാരം [[ക്രെംലിന്‍]] കൊട്ടാരവും പുതുതായി രൂപീകരിച്ച റിപ്പബ്ലിക്കും തമ്മില്‍ അധികാര വികേന്ദ്രീകരണത്തിന്‌ ഒരു സമവാക്യം രൂപവത്കരിക്കപ്പെട്ടു. എന്നാല്‍ ഗോര്‍ബച്ചേവ് ഏകപക്ഷീയമായി തന്റെ പിന്തുണ പിന്‍‌വലിച്ചു, അഞ്ഞൂറ് വര്‍ഷങ്ങള്‍ പ്രാവര്‍ത്തികമായില്ല. ഇതോടെ യെല്‍സിന്‍ ഗോറ്ബച്ചേവിന്റെ രാജിക്കായി മുറവിളി കൂട്ടി. അടുത്ത വര്‍ഷം ജനുവരിയില്‍ ഗോര്‍ബച്ചേവ് മദ്ധ്യസ്ഥതക്ക് ശ്രമിച്ചു. ഇത് പ്രകാരം നോവോ-ഓഗരേവോയില്‍ മദ്ധ്യസ്ഥ സംഭാഷണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇതെങ്ങുമെത്തിയില്ല. താമസിയാതെ തിര്‍ഞ്ഞെടുപ്പിനുള്ള സമയമായി. യെല്‍സിന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
== പ്രസിഡന്റ് സ്ഥാനത്ത് ==
[[1991]] [[ജൂണ്‍ 12]] നു നടന്ന [[റഷ്യ]] യിലെ ആദ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പില്‍ യെല്‍സിന്‍ എതിര്‍ ‍സ്ഥാനാര്‍ത്ഥികളായ [[നിക്കോളായ് റിസ്കോവ്]], [[വ്ലാദിമിര്‍ സിരിനോവ്സ്കി]] എന്നിവരേക്കാള്‍ മുന്നിലെത്തി. മൊത്തം 57% വോട്ട് പിടിച്ചെടുത്തു. ഇതേ സമയത്ത് യെല്‍സിന്റെ സഖ്യക്കാരനായ [[എഡ്വേര്‍ഡ് ഷെവര്‍ദ്നാദ്സെ]] ജോര്‍ജിയിലും വിജയിച്ചു.
"https://ml.wikipedia.org/wiki/ബോറിസ്_യെൽത്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്