"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, it, lt, mr, nl, pl, simple, sk
No edit summary
വരി 9:
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ വിഷ്ണു, നന്ദി, അപരാജിതന്‍, ഗോവര്‍ധനന്‍, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാര്‍ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാര്‍ക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.
==കാലഘട്ടം==
[[Image:Acharya5.jpg|thumb|ആചാര്യ വിദ്യാസാഗര്‍ , ജൈന സന്യാസി]]
എ.ഡി. 83-ല്‍, അതായത് മഹാവീരന്റെ നിര്‍വാണം കഴിഞ്ഞ് 609 വര്‍ഷങ്ങള്‍ക്കുശേഷം, രഥവീപുരത്തില്‍ ശിവഭൂതി ബോടികമതം (ദിഗംബരമാര്‍ഗം) സ്ഥാപിച്ചതായാണ് ശ്വേതാംബരന്മാര്‍ പറയുന്നത്. കൗണ്ടിന്യന്‍, കോട്ടിവീരന്‍ എന്നിവരാണ് ശിവഭൂതിയുടെ പ്രധാന ശിഷ്യന്മാര്‍. മഥുരാ ശിലാഫലകങ്ങളിലെ ആലേഖനങ്ങളില്‍നിന്ന് എ.ഡി. 1-ാം ശ.-ത്തോട് അടുത്താണ് ദിഗംബരന്മാര്‍ എന്നും ശ്വേതാംബരന്മാര്‍ എന്നും ജൈനമതം രണ്ടായി പിരിഞ്ഞതെന്ന് അനുമാനിക്കുന്നു.
{{jainism-stub}}
"https://ml.wikipedia.org/wiki/ദിഗംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്