"ബോറിസ് പാസ്തർനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Boris Pasternak
(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 6:
== ആദ്യകാലം ==
 
പാസ്തനാര്‍ക്ക് റഷ്യയിലെ മോസ്കൊവില്‍ 1890 ഫെബ്രവരിഫെബ്രുവരി 10-നു ([[ജൂലിയന്‍ കലണ്ടര്‍]] പ്രകാരം ജനുവരി 29-നു) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്തനായ ജൂത ചിത്രകാരനായിരുന്ന ലിയൊനിഡ് പാസ്തനാര്‍ക്ക് മോസ്കോ സ്കൂള്‍ ഓഫ് പെയിന്റിംഗില്‍ ചിത്രകലാദ്ധ്യാപകനായിരുന്നു. മാതാവ് റോസാ കോഫ്മാന്‍ ഒരു പ്രശസ്ത പിയാനോ വാദകയായിരുന്നു. നഗരാന്തരീക്ഷത്തില്‍ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പാസ്തനാര്‍ക്ക് വളര്‍ന്നുവന്നത്. സെര്‍ഗ്ഗീ റാച്ച്‌മാനിനോവ്, റൈനര്‍ മരിയ റില്‍ക്കെ, [[ലിയോ ടോള്‍‍സ്റ്റോയി]] തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. അച്ഛന്‍ ഓര്‍ത്തഡോക്സ് ക്രിസ്തുമതത്തിലേക്കുമാറിയത് ബോറിസ് പാസ്തനാര്‍ക്കിന്റെ ചിന്തയെ വളരെ സ്വാധീനിച്ചു. ക്രിസ്തുമതത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളില്‍ പ്രകടമായി കാണാം.
 
അലക്സാണ്ടര്‍ സ്ക്രിയാബിന്‍ എന്ന അയല്‍ക്കാരന്റെ സ്വാധീനം കൊണ്ട് പാസ്തനാര്‍ക്ക് ഒരു സംഗീത സംവിധായകന്‍ (കമ്പോസര്‍) ആകുവാന്‍ തീരുമാനിച്ച് മോസ്കോ കണ്‍സര്‍വേറ്ററിയില്‍ ചേര്‍ന്നു. 1910-ല്‍ തിടുക്കത്തില്‍ കണ്‍സര്‍വേറ്ററി വിട്ട് അദ്ദേഹം മാര്‍സ്ബര്‍ഗ്ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നവ-കാന്തിയന്‍ തത്വചിന്തകരായിരുന്ന ഹെര്‍മന്‍ കോയെന്‍, നിക്കൊലാ ഹാര്‍ട്ട്‌മാന്‍ എന്നിവരുടെ കീഴില്‍ പഠിച്ചുതുടങ്ങി. ഒരു വിദുഷി (സ്കോളര്‍) ആകുവാന്‍ ക്ഷണിക്കെപ്പെട്ടെങ്കിലും തത്വചിന്ത തന്റെ വഴി അല്ല എന്നു തിരിച്ചറിഞ്ഞ് 1914-ല്‍ അദ്ദേഹം മോസ്കോവിലേക്കു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1914-കളുടെ അവസാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അലക്സാണ്ടര്‍ ബ്ലോക്ക്, റഷ്യന്‍ ഫ്യൂച്ചറിസ്റ്റുകള്‍ തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല കവിതകളില്‍ ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ബോറിസ്_പാസ്തർനാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്