"ക്രിപ്റ്റോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== സം‌യുക്തങ്ങള്‍ ==
മറ്റ് ഉല്‍കൃഷ്ട വാതകങ്ങളേപ്പോലെതന്നെ ക്രിപ്റ്റോണും രാസപരമായി നിഷ്ക്രീയമാണ്. എന്നാല്‍ [[1962|1962ലെ]] ആദ്യ വിജയകരമായ [[സെനോണ്‍]] സം‌യുക്ത നിര്‍മാണത്തിനുശേഷം 1963ല്‍ [[ക്രിപ്റ്റോണ്‍ ഡൈഫ്ലൂറൈഡ്]] (KrF<sub>2</sub>) കൃത്രിമമായി നിര്‍മിക്കപ്പെട്ടു. <ref name=S&E>{{cite web |url=http://pubs.acs.org/cen/80th/noblegases.html|title=The Noble Gases|accessdate=2006-07-02 |last=Bartlett |first=Neil |authorlink= |coauthors= |date= |year=2003|publisher=Chemical & Engineering News |pages= |language=English |archiveurl= |archivedate= }}</ref>
ക്രിപ്റ്റോണിന്റെ ഏക ലഘുസംയുക്തവും ഇതാണ്. (ക്രിപ്റ്റോണ്‍ ടെട്രാഫ്ലൂറൈഡ് (KrF<sub>4</sub>) എന്ന മറ്റൊരു ലഘുസംയുക്തത്തെപ്പറ്റി ചില ശാസ്ത്രലേഖനങ്ങളില്‍ കാണാമെങ്കിലും അത് ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ നിര്‍മാണം തത്വപരമായിപ്പോലും ഏറ്റവും പ്രയാസമേറിയതുമാണ്.) തുടര്‍ന്ന് HCNKrF<sup>+</sup>[SbF<sub>6</sub>]<sup>-</sup>, ക്രിപ്റ്റോണ്‍ ഡൈ ടെഫ്ലേറ്റ് - Kr(OTeF<sub>5</sub>) <sub>2</sub> തുടങ്ങീ നൈട്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങളുമായി സഹസംയോജകരാസബന്ധമുള്ളതും യഥാക്രമം -60<sup>o</sup>C, -90<sup>o</sup>C എന്നീ ഊഷ്മാവുകളില്‍ മാത്രം സ്ഥിരതയുള്ളതുമായ സം‌യുക്തങ്ങള്‍ നിര്‍മിക്കപ്പെട്ടു. പക്ഷെ സെനോണില്‍ നിന്നു വ്യത്യസ്തമായി ഓക്സീകരണനില '''0''', '''+2''' എന്നിവ മാത്രമേ സംയുക്തങ്ങളില്‍ ക്രിപ്റ്റോണ്‍ പ്രദര്‍ശിപ്പിക്കുന്നുള്ളൂ.
 
[[ഫിന്‍ലാന്റ്|ഫിന്‍ലാന്റിലെ]] [[ഹെല്‍സിങ്കി സര്‍വകലാശാല|ഹെല്‍സിങ്കി സര്‍വകലാശാലയില്‍]] ഓക്സീകരണനില '''0''' ആയ HKrF, HKrCN, HKrCCH, HKrCl എന്നിവ കൃത്രിമമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 40 [[കെല്‍വിന്‍]] വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref name=S&E/>
"https://ml.wikipedia.org/wiki/ക്രിപ്റ്റോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്