"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
==="തത്ത്വചിന്തയുടെ സമാശ്വാസം"===
 
പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ മാനവികതാവാദി ലോറന്‍സോ വല്ല, ബോത്തിയസിനെ വിശേഷിപ്പിച്ചത് "അവസാനത്തെ റോമാക്കാരനും ആദ്യത്തെ സ്കോളാസ്റ്റിക് തത്ത്വചിന്തകനും" എന്നാണ്. മദ്ധ്യകാലസര്‍വകലാശാലകള്‍ ബോത്തിയസിന്റെ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും, അന്തിമരചനയായ "തത്ത്വചിന്തയുടെ സമാശ്വാസം" ആണ് മദ്ധ്യയുഗങ്ങളിലും പില്‍ക്കാലങ്ങളിലും അദ്ദേഹത്തിന്റെ യശ്ശസിന് അടിസ്ഥാനമായി നിന്നത്. തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തില്‍ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സം‌വാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലര്‍ത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാര്‍ശനികമായ നിര്‍മ്മമതയോടെ സ്വീകരിക്കാന്‍ പഠിപ്പിക്കുന്നു. 'തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും [[പ്ലേറ്റോ|പ്ലേറ്റോയുടെ]] തൂലിക രേഖപ്പെടുത്തിയിട്ടുള്ള [[സോക്രട്ടീസ്|സോക്രട്ടീസിന്റെ]] സം‌വാദങ്ങളെ അനുസ്മരിപ്പിക്കും. പതിനാലാം നൂറ്റാണ്ട് മുതല്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഈ കൃതിയുടെ അനേകം കയ്യെഴുത്തുപ്രതികളും നിലവിലുണ്ട്. ആല്‍ഫ്രഡ് രാജാവും, [[ജെഫ്രി ചോസര്‍|ജെഫ്രി ചോസറും]], ഒന്നാം ഇലിസബത്ത് രാജ്ഞിയും വരെ ഇംഗ്ലീഷില്‍ ഈ കൃതിയുടെ പരിഭാഷകരായുണ്ട്.<ref>Richard A. Dwyer, ''Boethian Fictions, Narratives in the Medieval French Versions of the Consolatio Philosophiae'', Medieval Academy of America, 1976.</ref> "സമാശ്വാസത്തിന്" അനേകം വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ സംസ്കാരത്തെ ഏറ്റവുമേറെ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് സമാശ്വാസം.
====ബോത്തിയസിന്റെ ചക്രം====
 
സമാശ്വാസത്തില്‍ ബോത്തിയസ് ഉപയോഗിക്കുന്ന "ഭാഗ്യചക്രം" എന്ന സങ്കല്പം "ബോത്തിയസിന്റെ ചക്രം" ("The Boethian Wheel") എന്നപേരില്‍ പ്രസിദ്ധമായി. ബോത്തിയസിന്റെ കണ്ടുപിടിത്തമാണ് ഇതെന്ന് പറയുക വയ്യ. സിസറോ വരെയെങ്കിലും പഴക്കമുള്ള സങ്കല്പമാണിത്.<ref>Boethius, ''Consolation of Philosophy'', trans. Victor Watts (rev. ed.), Penguin, 1999, p.24 n.1.</ref> മദ്ധ്യകാലങ്ങളില്‍ ഏറെ ജനസമ്മതി നേടിയ ഈ സങ്കല്പം ഈന്നുംഇന്നും ഉപയോഗത്തിലുണ്ട്. 'ഭാഗ്യചക്രം' തിരിയുമ്പോള്‍, അധികാരവും സമ്പത്തുമുള്ളവര്‍ അതിനടിയില്‍ പെട്ട് ഞെരിഞ്ഞു പൊടിയാവുകയും ദാരിദ്ര്യത്തിലും വിശപ്പിലും വലഞ്ഞിരുന്നവര്‍ ഉന്നതി പ്രാപിക്കുകയും ചെയ്യുന്നു. മദ്ധ്യകാലത്തെ പല കലാമാതൃകകളിലും ഭാഗ്യചക്രത്തെ ആശ്രയിച്ച്, മനുഷ്യന്റെ വളര്‍ച്ചയും തകര്‍ച്ചയും ചിത്രീകരിച്ചിരിക്കുന്നതു കാണാം.
 
==ക്രിസ്തുമതവും ബോത്തിയസും==
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്