"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം: Boethius initial consolation philosophy.jpg|thumb|300px|right|ശിഷ്യന്മാരെ പഠിപ്പിക്കുന്ന ബോത്തിയസ് - [[തത്ത്വചിന്ത|തത്ത്വചിന്തയുടെ]] സമാശ്വാസം എന്ന കൃതിയുടെ ഒരു [[ഇറ്റലി|ഇറ്റാലിയന്‍]] കയ്യെഴുത്തുപ്രതിയില്‍ നിന്ന് - കാലം 1385]]
 
'''അനിസിയസ് മാന്‍ലിയസ് സെവേരിനസ് ബോത്തിയസ്''' (ജനനം: ക്രി.വ. 480 മരണം: ക്രി.വ. 524/525) ആറാം നൂറ്റാണ്ടിലെ ഒരു [[റോം|റോമന്‍]] തത്ത്വചിന്തകനായിരുന്നു. ചക്രവര്‍ത്തിമാരായ പെട്രോണിയസ് മാക്സിമസ്, ഒളിബ്രിയസ്, ചില കോണ്‍സല്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട്, പൗരാണികതയും പ്രാധാന്യവും ഉള്ള ഒരു റോമന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്ലേവിയസ് മാന്‍ലിയസ് ബോത്തിയസ്, 487-ല്‍ അവസാനത്തെ പാശ്ചാത്യ റോമന്‍ ചക്രവര്‍ത്തിയെ ഒഡോസര്‍ സ്ഥാന്‍ഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് കോണ്‍സല്‍ സ്ഥാനം വഹിച്ചിരുന്നു. ബോത്തിയസ് തന്നെ 510-ല്‍ ഓസ്ട്രോഗോത്തുകളുടെ രാജ്യത്ത് കോണ്‍സല്‍ ആയിരുന്നു. പിന്നീട് റോമില്‍, തിയൊഡോറിക് രാജാവിന്റെ കീഴില്‍, ഭരണത്തിലും നിയമവ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍ ഒടുവില്‍, ബൈസാന്തിയ സാമ്രാജ്യവുമായി രഹസ്യബന്ധം പുലര്‍ത്തിയെന്ന സംശയത്തില്‍ രാജാവ് ബോത്തിയസിന് വധശിക്ഷ നല്‍കി. മരണം കാത്ത് തടവില്‍ കഴിയുമ്പോള്‍ രചിച്ചതായി കരുതപ്പെടുന്ന '''തത്ത്വചിന്തയുടെ സമാശ്വാസം''' (Consolation of Philosophy) എന്ന ഗ്രന്ഥമാണ് ബോത്തിയസിന്റെ യശസിന് അടിസ്ഥാനം.
 
==ആദ്യകാലജീവിതം==
 
ബോത്തിയസിന്റെ ജനനവര്‍ഷം ഏതാണെന്ന് ഉറപ്പില്ല. പാശ്ചാത്യക്രൈസ്തവസംന്യാസത്തിലെ അതികായനായിരുന്ന വിശുദ്ധ ബെനഡിക്ട് ജനിച്ച ക്രി.വ. 480-ലാണ് അദ്ദേഹവും ജനിച്ചതെന്ന് കരുതപ്പെടുന്നു. ഒരു നൂറ്റാണ്ടുകാലത്തോളം [[ക്രിസ്തുമതം]] പിന്തുടര്‍ന്ന ഒരു പുരാതന പട്രീഷ്യന്‍ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിന്റെ പൂര്‍വികന്മാരില്‍ രണ്ടു [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പമാര്‍]] ഉള്‍പ്പെട്ടിരുന്നു. മാതാപിതാക്കള്‍ ഇരുവരുടേയും പൂര്‍വികന്മാരില്‍ റോമന്‍ ചക്രവര്‍ത്തിമാരും ഉള്‍പെട്ടിരുന്നു.
 
 
വരി 18:
 
 
എന്നാല്‍ 523-ല്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തി ജസ്റ്റിന്‍ ഒന്നാമനുമായി രഹസ്യസമ്പര്‍ക്കം പുലര്‍ത്തിയെന്ന സശയത്തില്‍ തിയൊഡോറിക്ക് ബോത്തിയസിനെ രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്യിച്ചു. ജസ്റ്റിന്റെ യാഥാസ്ഥിതിക [[ക്രിസ്തുമതം|ക്രിസ്തുമതവും]] തിയൊഡോറിക്കിന്റെ ആരിയന്‍ വിശ്വാസവും തമ്മിലുള്ള അന്തരം അവര്‍ക്കിടയിലെ രാഷ്ടീയ ശത്രുത വര്‍ദ്ധിപ്പിച്ചിരുന്നു. ശത്രുക്കളുടെ അപവാദപ്രചരണമാണ് തന്റെ വീഴ്ചക്ക് കാരണമായി ബോത്തിയസ് പറയുന്നത്. പലവഴിക്കും അപകടം ഭയന്ന തിയൊഡോറിക്ക്, ഭൂവുടമകളായ ഉപരിവര്‍ഗ്ഗത്തില്‍ നിന്ന് വേറേ ചിലരേയും കൂടി അറസ്റ്റു ചെയ്തു വധശിക്ഷ നല്‍കി. തിയൊഡോറിക്കിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന യൂത്താറിക്കിന്റെ അകാലചരമത്തെ തുടര്‍ന്ന് പിന്തുടര്‍ച്ചയെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളില്‍ ബോത്തിയസ് എടുത്ത നിലപാടും ചക്രവര്‍ത്തിക്ക് അനിഷ്ടകരമായി എന്നു കരുതണം.
 
 
യഥാര്‍ത്ഥകാരണം എന്തുതന്നെ ആയിരുന്നാലും അധികാരവും പദവികളും സ്വത്തും എല്ലാം നഷ്ടമായ ബോത്തിയസ് [[ഇറ്റലി|ഇറ്റലിയിലെ]] പാവിയയില്‍ തടവിലായി. അടുത്ത വര്‍ഷം 44 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ വധിച്ചു. എങ്ങനെയായിരുന്നു വധം എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്; കോടാലിയോ വാളോ കൊണ്ട് വെട്ടിയോ ഗദ കൊണ്ട് അടിച്ചോ ആയിരുന്നിരിക്കാം അദ്ദേഹത്തെ വധിച്ചത്. ബോത്തിയസിന്റെ ഭൗതികാശരീരം പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെ പത്രോസ്" പള്ളിയില്‍ അടക്കം ചെയ്തു.
 
==രചനകള്‍==
വരി 29:
[[Image:Boethius.consolation.philosophy.jpg|thumb|"സമാശ്വാസത്തിന്റെ‍" ഒരു പ്രതിയില്‍ ചിത്രീകരിച്ചിരിക്കുന്ന തത്ത്വചിന്താദേവി(Lady Philosophy)(കാലം 1485)]]
 
ബോത്തിയസിന്റെ ഏറ്റവും അറിയപ്പെടുന്ന രചനയായ "തത്ത്വചിന്തയുടെ സമാശ്വാസം‍", പ്രവാസിയായി വീട്ടുതടങ്കലില്‍ കഴിഞ്ഞപ്പോഴോ വധശിക്ഷകാത്ത് ജെയിലില്‍ കഴിഞ്ഞപ്പോഴോ എഴുതിയതാകാമെങ്കിലും, പൗരാണികവിജ്ഞാനത്തെ, പ്രത്യേകിച്ച് പുരാതനതത്ത്വചിന്തയെ പില്‍ക്കാലങ്ങള്‍ക്കായി രേഖപ്പെടുത്തിവക്കാനുള്ള അദ്ദേഹത്തിന്റെ ആജീവനാന്തപദ്ധതി അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. [[അരിസ്റ്റോട്ടില്‍|അരിസ്റ്റോട്ടിലിന്റേയും]] [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] രചനകളത്രയും [[ഗ്രീക്ക്]] മൂലത്തില്‍ നിന്ന് [[ലത്തീന്‍|ലത്തീനിലേക്ക്]] പരിഭാഷപ്പെടുത്താന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതനുസരിച്ച് അദ്ദേഹം നടത്തിയ അരിസ്റ്റോട്ടിലിന്റെ ലോജിക് രചനകളുടെ പരിഭാഷ മാത്രമായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ രചനയെന്ന് പറയാന്‍ [[യൂറോപ്പ്|യൂറോപ്പില്‍]] ലഭ്യമായിരുന്നത്. ബോത്തിയസിന്റെ പരിഭാഷയുടെ ചില ഭാഗങ്ങളില്‍ പരിഭാഷകന്റെ വ്യാഖ്യാനങ്ങള്‍ മൂലവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.
 
 
വരി 36:
===പാഠപുസ്തകങ്ങള്‍===
 
തത്ത്വചിന്തയിലെ കഠിനസമസ്യകള്‍ കൈകാര്യം ചെയ്തതിനുപുറമേ, [[ഗണിതം]], ജ്യോമെട്രി, [[സംഗീതം]], [[ജ്യോതിശാസ്ത്രം]] എന്നീ ചതുര്‍വിഷയങ്ങളുടങ്ങിയ അന്നത്തെ വിദ്യാഭ്യാസപദ്ധതിയില്‍ ഉപയോഗിക്കാനായി അദ്ദേഹം പല പ്രധാന [[ഗ്രീക്ക്]] ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി.<ref>Cassiodorus Senator, ''Variae'', I.45.4. trans. S. J. B. Barnish, Liverpool: Liverpool University Press, 1992.</ref> ഒന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ നിക്കോമാക്കസിന്റെ [[ഗണിതശാസ്ത്രം]](''De institutione arithmetica libri duo'') ബോത്തിയസിന്റെ തന്നെ അപൂര്‍ണ്ണമായി അവശേഷിച്ച സംഗീതപാഠപുസ്തകം (''De institutione musica libri quinque'', unfinished) എന്നിവ മദ്ധ്യകാലങ്ങളില്‍ വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായി. അദ്ദേഹം [[യൂക്ലിഡ്|യൂക്ലിഡിന്റെ]] [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതവും]] ടോളമിയുടെ ജ്യോതിശാസ്ത്രവും പരിഭാഷപ്പെടുത്തിയിരിക്കാമെങ്കിലും ആ പരിഭാഷകള്‍ ലഭ്യമായിട്ടില്ല.
 
 
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്