"ഗംഗുബായ് ഹംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗല്‍.ഹുബ്ലിയിലെ പ്രാദേശിക സംഗീതാദ്ധ്യാപകരായ എച്.കൃഷ്ണാചാര്യ,ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു ആദ്യഗുരുക്കന്മാര്‍.കിരാന ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് അബ്ദുള്‍ കരീം ഖാനുമായുള്ള കണ്ടുമുട്ടലാണ് ദീര്‍ഘവും നിരന്തരവുമായ സംഗീതാഭ്യസനത്തിലേക്ക് നയിച്ചത്.പതിമൂന്നുവര്‍ഷം ഹുബ്ലിക്കും കുണ്ടഗോളിനും ഇടയില്‍ സഞ്ചരിച്ച് അഭ്യസിച്ചാണ് അരങ്ങേറ്റം നടത്തുന്നത്.ഭൈരവി,അസാവരി തോടി,ഭീം‌പലാശ്, തുടങ്ങിയ ചിലപ്രത്യേകരാഗങ്ങളിലെ പ്രാഗത്ഭ്യമാണ് ഇവരെ പ്രശസ്തയാക്കിയത്.അനേകദിവസങ്ങള്‍ എടുത്താണ് ഒരു പദം തന്നെ ഗുരു ഇവരെ പഠിപ്പിച്ചിരുന്നത്.ഈ സംഗീതാഭ്യസനത്തെ പറ്റി ഇവര്‍ ഇപ്രകാരം പറയുന്നു. "ഒരു പിശുക്കന്‍ പണം പങ്കുവെക്കുന്നതുപോലേയാണ് ,അത്ര സൂക്ഷ്മതയോടേയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്."
 
നന്നാ ബടുകിന ഹാദു ആണ് ആത്മകഥ.ദ് സോങ് ഓഫ് മൈ ലൈഫ്(The Song Of My Life) എന്ന ഇഗ്ലിഷ് തര്‍ജ്ജമയും ഇതിനുണ്ട്
 
 
നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.2006ല്‍ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാര്‍ഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ഗംഗുബായ്_ഹംഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്