"ബെസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|doi=10.1002/9780470757604.ch2}}</ref>. ഇക്കാലത്ത് [[അഫ്ഘാനിസ്താന്‍]] പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യയായിരുന്നു ബാക്‌ട്രിയ. [[അലക്സാണ്ടര്‍|അലക്സാണ്ടറെ]] നേരിട്ട പേര്‍ഷ്യന്‍ അകാമെനിഡ് സേനയില്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള ഏറ്റവും പ്രധാന ഘടകം ബാക്‌ട്രിയയില്‍ നിന്നുള്ള ബെസ്സസിന്റേതായിരുന്നു എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നു. തന്റെ ബാക്ട്രിയന്‍ സൈന്യത്തിനു പുറമേ ബാക്ട്രിയക്കു വടക്കുള്ള [[സോഗ്ദിയ|സോഗ്ദിയയിലേയും]], [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്‌]] തെക്കുള്ള ഇന്ത്യക്കാരുടെ സൈന്യത്തേയും ബെസ്സസ് നയിച്ചിരുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=117|url=}}</ref>‌.
 
ദാരിയസ് മൂന്നാമനെ അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ ബി.സി.ഇ. 331 ഒക്ടോബര്‍ 1-ആം തിയതി നടന്ന [[ഗോഗമേല യുദ്ധം|ഗോഗമേല യുദ്ധത്തില്‍]] പേര്‍ഷ്യന്‍ സൈന്യത്തിന്റെ ഇടതുവിഭാഗത്തെ നയിച്ചിരുന്നത് ബെസ്സസ് ആയിരുന്നു. ബി.സി.ഇ. 330-ല്‍ അലക്സാണ്ടറുടെ ആക്രമണവേളയില്‍ ദാരിയസ് മൂന്നാമനെ വധിച്ച<ref>Gershevitch, Ilya; William Bayne Fisher; J.A. Boyle ''The Cambridge History of Iran, Volume 2'' Cambridge University Press 1985 ISBN: 978-0521200912 p.449 [http://books.google.co.uk/books?id=vRR8dfI7j_kC&pg=PA449&dq=Bessus+relative&num=100&ei=MLW_SZmIEo2ONsDn8NwL]</ref><ref name=persbes/> ബെസ്സസ്, താനാണ്‌ ദാരിയസിന്റെ പിന്‍ഗാമിയായ രാജാവെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അര്‍ടാക്സെര്‍‌ക്സെസ് നാലാമന്‍ എന്ന് പേര്‌ സ്വീകരിച്ച അദ്ദേഹം പേര്‍ഷ്യന്‍ അക്കാമെനിഡ് രാജാവിന്റേതുപോലുള്ള ആടയാഭരണങ്ങളും [[ടിയാറ]] കിരീടവും അദ്ദേഹം ധരിച്ചിരുന്നു.
[[File:The punishment of Bessus by Andre Castaigne (1898-1899).jpg|thumb|400px|right|''The Punishment of Bessus'', [[Andre Castaigne]]]]
 
അലക്സാണ്ടര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ബെസ്സസിന്‌ വിവിധ വിഭാഗങ്ങളില്‍ നിന്നും സഹായം ലഭിച്ചിരുന്നു. [[സോഗ്ദിയ|സോഗ്ദിയര്‍]], [[കാസ്പിയന്‍ കടല്‍|കാസ്പിയന്‍ കടലിനു]] കിഴക്കുഭാഗത്തെ ഒരു [[സിഥിയന്‍]] വിഭാഗമായ ദഹായികള്‍ [[അറാള്‍ കടല്‍|അറാള്‍ കടലിന്‌]] തെക്കുള്ള സിഥിയന്‍ വിഭാഗമായ മസാഗെറ്റേ, ബാക്ട്രിയക്ക് വടക്കും കിഴക്കുമുള്ള സിഥിയന്‍ [[ശകര്‍]], ഹിന്ദുകുഷിനു കിഴക്കുള്ള ഇന്ത്യക്കാര്‍ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്പെടൂന്നു. ദാരിയസ് മൂന്നാമന്റെ മരണശേഷം അക്കാമെനിഡ് സാമ്രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളുടെ നേതാവായിരുന്നു ബെസ്സസ്. ഹിന്ദുകുഷിന്റെ തെക്കുവശത്തുള്ള ഇന്ത്യക്കാരുടെ മേലുള്ള ബെസസിന്റെ നിയന്ത്രണത്തില്‍ നിന്ന്, ഇറാനില്‍ നിന്നും ഹിന്ദുകുഷും [[കാബൂള്‍]] താഴ്വരയും കടന്ന് [[സിന്ധൂതടം|സിന്ധൂതടത്തിലേക്കുള്ള]] തന്ത്രപൊഅരമായ പാതയുടെ നിയന്ത്രണവും ബെസസിന്റെ അധീനതയിലായിരുന്നെന്നു മനസിലാക്കാം<ref name=afghans8/>.
 
ദാരിയസ് മൂന്നാമന്റെ മരണത്തിനു ശേഷം ബാക്ട്രിയയിലേക്കു മടങ്ങിയ ബെസ്സസ്, അലക്സാണ്ടര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ വ്യാപൃതനായി. ബി.സി.ഇ. 329-ല്‍ ബാക്ട്രിയയിലെത്തിയ അലക്സാണ്ടറെയും സൈന്യത്തേയും ഭയപ്പെട്ട ബെസ്സസിന്റെ അനുയായികള്‍ തന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി മാസിഡോണിയര്‍ക്കു മുന്നില്‍ ഹാജരാക്കി.
 
പേര്‍ഷ്യന്‍ രീതിയനുസരിച്ച്, ബെസ്സസിന്റെ മൂക്കും ചെവികളും മുറിച്ചുനീക്കാനായി അലക്സാണ്ടര്‍ ഉത്തരവിട്ടു. ബെസ്സസിന്റെ മരണത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദാരിയസ് മൂന്നാമന്‍ കൊല്ലപ്പെട്ടയിടത്ത് വച്ച് ബെസ്സസ് കുരിശിലേറ്റപ്പെട്ടു എന്ന് കര്‍ട്ടിയസ് റുഫസ് പറയുന്നു. പീഢനങ്ങള്‍ക്ക് വിധേയനായ ബെസ്സസിന്റെ ശിരച്ഛേദം നടത്തിയെന്നാണ്‌ [[ആരിയന്‍|ആരിയന്റെ]] അഭിപ്രായം. വിചാരണക്കു ശേഷം ബെസ്സസിന്റെ ശരീരം കഷണങ്ങളാക്കി നുറുക്കി എന്നാണ്‌ പ്ലൂട്ടാര്‍ക്ക് പറയുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബെസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്