"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,405 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
[[1954]]-ല്‍ 43-ആം വയസ്സില്‍ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]-ല്‍ നോബല്‍ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നു. [[സല്‍മാന്‍ റുഷ്ദി|സല്‍മാന്‍ റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നല്‍കിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.
 
ഇക്കാരണങ്ങളാല്‍ ഇസ്‌ലാമികതീവ്രവാദികള്‍ മഹ്‌ഫൂസിനെയും വധിക്കാന്‍ ആഹ്വാനം ചെയ്തു. [[1994]]-ല്‍ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകള്‍ക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തില്‍ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.
 
2006 ജൂലൈയില്‍ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം [[ഓഗസ്റ്റ് 30]]-ന്‌ അന്തരിച്ചു
 
{{Bio-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/440707" എന്ന താളിൽനിന്ന് ശേഖരിച്ചത്