"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
==വിലയിരുത്തല്‍==
 
ബോസ്‌വെല്‍ വലിയ മനുഷ്യരെ ആരാധിക്കുകയും അവരുമായി അടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ജോണ്‍സണു പുറമേ, വോള്‍ട്ടയര്‍, [[റുസ്സോ]], കോര്‍സിക്കന്‍ ദേശീയവാദി പാവോലി എന്നിവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത്, ആരാധ്യപുരുഷന്മാരെ തേടിയെത്താന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിന് തെളിവാണ്. ജീവിതകാലത്തു തന്നെ ബോസ്‌വെലിന്റെ ബലഹീനതകള്‍ പരക്കെ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളുടെ പ്രസിദ്ധീകരണം അവയെ കൂടുതല്‍ വ്യക്തതയോടെ വെളിച്ചത്തുകൊണ്ടുവന്നു. എന്നാല്‍ ആ ദൗര്‍ബ്ബല്യങ്ങള്‍ പരസ്യമായിരുന്നിട്ടും, ലണ്ടണിലെ പല മാന്യവസതികളിലും അദ്ദേഹം സ്വാഗതം ചെയ്യപ്പെട്ടിരുന്നു എന്ന് ഡുറാന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ അഭിപ്രായത്തില്‍ "ജോണ്‍സണേയും ജോഷ്വാ റെയ്നോള്‍ഡ്സിനേയും പോലുള്ള മഹാന്മാര്‍ ബോസ്‌വെലിനെ ഇഷ്ടപ്പെട്ടിരുന്നു എന്നതുതന്നെ അദ്ദേഹം ഏറെ നന്മകള്‍ ഉള്ളവനായിരുന്നു എന്നതിന് തെളിവാണ്. ഉപരിതലം മാത്രം തൊട്ടറിഞ്ഞ്, പോറലേല്പിച്ചക്ഷതമേല്പിച്ച മാംസത്തിനുപിന്നിലെ വിങ്ങുന്ന ആത്മാവിനെ കാണാന്‍ നില്‍ക്കാതെ, പെണ്ണില്‍ നിന്ന് പെണ്ണിലേക്കും ആശയങ്ങളില്‍ നിന്ന് ആശയങ്ങളിലേക്കും, തിരക്കുപിടിച്ച യാത്രക്കാരനെപ്പോലെ ഓടിനടക്കുന്നവനാണ് അദ്ദേഹമെന്ന് ബുദ്ധിമാന്മാരായ അവര്‍ മനസ്സിലാക്കിയിരിക്കണം. താന്‍ ശകലങ്ങള്‍ പെറുക്കാന്‍ മാത്രം കഴിവുള്ളവനാണെന്നും, ഒന്നും അതിന്റെ പൂര്‍ണ്ണതയില്‍ തന്റെ മനസ്സില്‍ തങ്ങുകയില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പെറുക്കിയെടുത്ത ശകലങ്ങളാണ് ഒടുവില്‍ ബോസ്‌വെലിന്റെ രക്ഷക്കെത്തിയതും അദ്ദേഹത്തിന്റെ ഓര്‍മ്മയെ അനശ്വരമാക്കിയതും. "സാമുവല്‍ ജോണ്‍സന്റെ ജീവിതം" വായിക്കുമ്പോള്‍ നാം ബോസ്‌വെലിന്റെ പാപങ്ങള്‍ മറക്കുന്നു."<ref name = "Durants"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്