"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category എഴുത്തുകാര്‍ (using HotCat)
വരി 87:
 
ബോസ്വെലിന്റെ സ്വകാര്യക്കുറിപ്പുകള്‍ തുറന്നുകാട്ടുന്നത് അമ്പരപ്പും കൗതുകവും ഉണര്‍ത്തുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും കൗതുകങ്ങളും മനോസംഘര്‍ഷങ്ങളും അവയില്‍ തെളിഞ്ഞു നില്‍ക്കുന്നു. 1763 മാര്‍ച്ച് 27-ന് ലണ്ടണിലെ വിശുദ്ധ ഡണ്‍സ്റ്റന്റെ പള്ളിയില്‍ ബോസ്വെല്‍ ആരാധനയില്‍ പങ്കെടുത്തു. എന്നാല്‍ മാര്‍ച്ച് 31-ന് പാര്‍ക്കില്‍ ചുറ്റിക്കറങ്ങി, ആദ്യം കണ്ട പെണ്ണിനെ ("the first whore I met") തെരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്. നെഥര്‍ലന്‍ഡ്സിലെ താമസത്തിന്റെ തുടക്കത്തില്‍ തന്റെ ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചോര്‍ത്ത് വിഷാദിച്ച ബോസ്വെല്‍, ഒരു സ്വയം നവീകരണപദ്ധതി എഴുതിവച്ചു. മതാത്മകമായി ജീവിക്കാനും, ക്രിസ്തീയധാര്‍മ്മികതയെ മുറുകെപ്പിടിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് പെണ്‍സഹവാസം കൊതിച്ച് ആംസ്റ്റര്‍ഡാമിലേക്ക് പോയി അവിടത്തെ വൃത്തികെട്ട തെരുവുകളില്‍ അദ്ദേഹം അലഞ്ഞുതിരിഞ്ഞു. യാത്ര തുടര്‍ന്ന് ബെര്‍ലിനിലെത്തിയ ബോസ്വെലിന് കിട്ടിയത് ഗര്‍ഭിണിയായ ഒരു ചോക്കലേറ്റ് കച്ചവടക്കാരിയാണ്. ഫ്രാന്‍സിലെ മാര്‍സേലില്‍ (Marseilles) "പൊക്കം കൂടി മാന്യനായ ഒരു ഇടനിലക്കാരന്‍ (a tall and decent pimp) അദ്ദേഹത്തിന് അപകടമില്ലാത്തെ ഒരു മര്യാദക്കാരി പഞ്ചപാവം പെണ്ണിനെ(an honest safe and disinterested girl) സംഘടിപ്പിച്ചുകൊടുത്തു. വിവാഹശേഷവും തന്റെ പഴയരീതികള്‍ തുടര്‍ന്ന ബോസ്വെല്‍, തന്റെ അവിശ്വസ്ഥതയെക്കുറിച്ച് വിഷാദത്തിലായെങ്കിലും ബൈബിളിലെ പൂര്‍വപിതാക്കന്മാര്‍ക്കും വെപ്പാട്ടികള്‍ ഉണ്ടായിരുന്നെന്ന നീതീകരണത്തില്‍ ആശ്വാസം കണ്ടെത്തി.<ref name = "Durants"/>
 
==വിലയിരുത്തല്‍==
 
ബോസ്‌വെല്‍ വലിയ മനുഷ്യരെ ആരാധിക്കുകയും അവരുമായി അടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ജോണ്‍സണു പുറമേ, വോള്‍ട്ടയര്‍, [[റുസ്സോ]], കോര്‍സിക്കന്‍ ദേശീയവാദി പാവോലി എന്നിവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത്, ആരാധ്യപുരുഷന്മാരെ തേടിയെത്താന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിന് തെളിവാണ്. ജീവിതകാലത്തു തന്നെ ബോസ്‌വെലിന്റെ ബലഹീനതകള്‍ പരക്കെ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളുടെ പ്രസിദ്ധീകരണം അവയെ കൂടുതല്‍ വ്യക്തതയോടെ വെളിച്ചത്തുകൊണ്ടുവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ പരസ്യമായിരുന്നിട്ടും, ലണ്ടണിലെ പല മാന്യവസതികളിലും അദ്ദേഹം സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ജോണ്‍സണേയും ജോഷ്വാ റെയ്നോള്‍ഡ്സിനേയും പോലുള്ള മഹാന്മാര്‍ ബോസ്‌വെലിനെ ഇഷ്ടപ്പെട്ടിരുന്നു എന്നതുതന്നെ അദ്ദേഹം ഏറെ നന്മകള്‍ ഉള്ളവനായിരുന്നു എന്നതിന് തെളിവാണ്. ഉപരിതലം മാത്രം തൊട്ടറിഞ്ഞ്, പോറലേല്പിച്ച മാംസത്തിനുപിന്നിലെ വിങ്ങുന്ന ആത്മാവിനെ കാണാന്‍ നില്‍ക്കാതെ, പെണ്ണില്‍ നിന്ന് പെണ്ണിലേക്കും ആശയങ്ങളില്‍ നിന്ന് ആശയങ്ങളിലേക്കും, തിരക്കുപിടിച്ച യാത്രക്കാരനെപ്പോലെ ഓടിനടക്കുന്നവനാണ് അദ്ദേഹമെന്ന് ബുദ്ധിമാന്മാരായ അവര്‍ മനസ്സിലാക്കിയിരിക്കണം.<ref name = "Durants"/> താന്‍ ശകലങ്ങള്‍ പെറുക്കാന്‍ മാത്രം കഴിവുള്ളവനാണെന്നും, ഒന്നും അതിന്റെ പൂര്‍ണ്ണതയില്‍ തന്റെ മനസ്സില്‍ തങ്ങുകയില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പെറുക്കിയെടുത്ത ശകലങ്ങളാണ് ഒടുവില്‍ ബോസ്‌വെലിന്റെ രക്ഷക്കെത്തിയതും അദ്ദേഹത്തിന്റെ ഓര്‍മ്മയെ അനശ്വരമാക്കിയതും. "സാമുവല്‍ ജോണ്‍സന്റെ ജീവിതം" വായിക്കുമ്പോള്‍ നാം ബോസ്‌വെലിന്റെ പാപങ്ങള്‍ മറക്കുന്നു.<ref name = "Durants"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്