"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
1791-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബോസ്വെലിന്റെ "സാമുവല്‍ ജോണ്‍സന്റെ ജീവിതം" ബോസ്വെല്‍ എക്കാലവും തേടിയിരുന്ന പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു. പിന്നീടൊരിക്കലും ആ കൃതിയുടെ മതിപ്പ് കുറഞ്ഞതുമില്ല. അത് ജീവചരിത്രരചനയുടെ രംഗത്ത് വിപ്ലവം തന്നെ സാധിച്ചു. ബോസെല്‍ കേട്ട് രേഖപ്പെടുത്തിയ ജോണ്‍സന്റെ സംഭഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് വലിയ പുതുമയായിരുന്നു. ജോണ്‍സണെ സംബന്ധിച്ച വ്യക്തിപരവും മാനുഷികവുമായ വിശദാംശങ്ങള്‍ ചേര്‍ത്തിരുന്നതും അക്കാലത്തെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. ജോണ്‍സന്റെ പൊതുജീവിതത്തിന്റെ ബഹുമാനപൂര്‍വമുള്ള വരണ്ട ചിത്രം അവതരിപ്പിക്കുന്നതിന് പകരം, ജോണ്‍സണെന്ന മനുഷ്യന്റെ മിഴിവുറ്റ മുഴുവന്‍ ചിത്രമാണ് ബോസ്വെല്‍ വരച്ചുകാട്ടിയത്. ഇക്കാലത്തും, ഇതുവരേ എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മഹത്തായ ജീവചരിത്രം എന്ന് ബോസ്വെലിന്റെ രചന വിശേഷിപ്പിക്കപ്പെടാറുണ്ട്. ജോണ്‍സന്റെ നീണ്ടുനില്‍ക്കുന്ന പ്രശസ്തി വലിയൊരളവോളം ആ രചനയെ ആശ്രയിച്ചാണ്.
 
 
ജോണ്‍സണുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് ഏറെത്താമസിയാതെ 1863-ല്‍ തന്നെ ബോസെവെല്‍ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ചുരുക്കെഴുത്ത് വശമില്ലാതിരുന്ന ബോസ്‌വെല്‍ ഓരോ കൂടിക്കാഴ്ചയും കഴിഞ്ഞ് മടങ്ങിവന്നശേഷം ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ് ചെയ്തത്. ജോണ്‍സന്റെ മരണത്തിന് 12 വര്‍ഷം മുന്‍പ് 1972-ല്‍ അദ്ദേഹം ജീവചരിത്രം മനസ്സില്‍ കണ്ടിരുന്നെങ്കിലും ജോണ്‍സന്റെ മരണത്തിനുശേഷവും അദ്ദേഹം അതെഴുതാന്‍ തിടുക്കം കാട്ടിയില്ല. മറ്റുള്ളവര്‍ എഴുതിയ പല ജീവചരിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നപ്പോഴും, തന്റെ കൃതിയില്‍ ചേര്‍ക്കാന്‍ പുതിയ വിവരങ്ങള്‍ക്കായി ഓടിനടക്കുകയായിരുന്നു ബോസ്‌വെല്‍. 1786 ജൂലൈ മാസത്തില്‍ തുടങ്ങിയ രചന പ്രസിദ്ധീകരിച്ചത് 1791-ലാണ്.
 
 
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്