"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
 
 
ബോസ്വെലിന്റെ സ്വകാര്യക്കുറിപ്പുകള്‍ തുറന്നുകാട്ടുന്നത് അമ്പരപ്പും കൗതുകവും ഉണര്‍ത്തുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും കൗതുകങ്ങളും മനോസംഘര്‍ഷങ്ങളും അവയില്‍ തെളിഞ്ഞു നില്‍ക്കുന്നു. 1763 മാര്‍ച്ച് 27-ന് ലണ്ടണിലെ വിശുദ്ധ ഡണ്‍സ്റ്റന്റെ പള്ളിയില്‍ ബോസ്വെല്‍ ആരാധനയില്‍ പങ്കെടുത്തു. എന്നാല്‍ മാര്‍ച്ച് 31-ന് പാര്‍ക്കില്‍ ചുറ്റിക്കറങ്ങി, ആദ്യം കണ്ട പെണ്ണിനെ ("the first whore I met") തെരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്. നെഥര്‍ലന്‍ഡ്സിലെ താമസത്തിന്റെ തുടക്കത്തില്‍ തന്റെ ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചോര്‍ത്ത് വിഷാദാവസ്ഥയിലായ ബോസ്വെല്‍ ഒരു സ്വയം നവീകരണപദ്ധതി എഴുതിവച്ചു. മതാത്മകമായി ജീവിക്കാനും, ക്രിസ്തീയധാര്‍മ്മികതയെ മുറുകെപ്പിടിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് പെണ്‍സഹവാസം കൊതിച്ച് ആംസ്റ്റര്‍ഡാമിലേക്ക് പോയി അവിടത്തെ വൃത്തികെട്ട തെരുവുകളില്‍ അദ്ദേഹം അലഞ്ഞുതിരിഞ്ഞു. യാത്ര തുടര്‍ന്ന് ബെര്‍ലിനിലെത്തിയ ബോസ്വെലിന് കിട്ടിയത് ഗര്‍ഭിണിയായ ഒരു ചോക്കലേറ്റ് കച്ചവടക്കാരിയാണ്. ഫ്രാന്‍സിലെ മാര്‍സേല്‍സില്‍മാര്‍സേലില്‍ (Marseilles) "പൊക്കം കൂടി മാന്യനായ ഒരു ഇടനിലക്കാരന്‍ (a tall and decent pimp) അദ്ദേഹത്തിന് അപകടമില്ലാത്തെ ഒരു മര്യാതക്കാരി പഞ്ചപാവം പെണ്ണിനെ(an honest safe and disinterested girl) സംഘടിപ്പിച്ചുകൊടുത്തു. വിവാഹശേഷവും തന്റെ പഴയരീതികള്‍ തുടര്‍ന്ന ബോസ്വെല്‍, തന്റെ അവിശ്വസ്ഥതയെക്കുറിച്ച് വിഷാദത്തിലായെങ്കിലും ബൈബിളിലെ പൂര്‍വപിതാക്കന്മാര്‍ക്കും വെപ്പാട്ടികള്‍ ഉണ്ടായിരുന്നെന്ന നീതീകരണത്തില്‍ ആശ്വാസം കണ്ടെത്തി.<ref name = "Durants"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്