"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
1762 ജൂലൈ 30-ന് ബോസ്വെല്‍ സര്‍വകലാശാലയിലെ ഇന്റെര്‍വ്യൂ പരീക്ഷ മികവോടെ വിജയിച്ചതിനെ തുടര്‍ന്ന് പിതാവ് അദ്ദെഹത്തിന്റെ വാര്‍ഷിക ബത്ത 200 പൗണ്ടായി ഇരട്ടിപ്പിക്കുകയും ലണ്ടണിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. ലണ്ടണിലെ ഈ രണ്ടാം വാസത്തിനിടക്കാണ് ബോസ്വെല്‍ തന്റെ ലണ്ടന്‍ കുറിപ്പുകള്‍ എഴുതിയതും 1763 മേയ് 16-ന് സമുവല്‍ ജോണ്‍സണെ ആദ്യമായി കണ്ടതും.
 
ജോണ്‍സണ്‍ പതിവായി സന്ദര്‍ശിച്ചിരുന്ന തോമസ് ഡേവീസിന്റെ പുസ്തകക്കടയില്‍ ചായയും മോന്തി ഇരുന്ന ബോസ്വെലിന് "അങ്ങേയറ്റം വിലക്ഷണമായ രൂപമുള്ള ഒരു മനുഷ്യന്‍" (a man of most dreadful appearance) കയറി വരുന്നതു കണ്ടപ്പോള്‍ അത് ജോണ്‍സണാണെന്ന് തിരിച്ചറിഞ്ഞു. സ്കോട്ട്ലന്‍ഡുകാരെ ജോണ്‍സണ് വെറുപ്പാണെന്ന്{{Ref_label|ഖ|ഖ|none}} കേട്ടിരുന്നതിനാല്‍, താന്‍ ആ നാട്ടുകാരനാണെന്ന് ജോണ്‍സണോട് പറയരുതെന്ന് കടയുടമസ്ഥന്‍ ഡേവീസിനോട് ബോസ്വെല്‍ അപേക്ഷിച്ചെങ്കിലും, തമാശ ആസ്വാദിക്കാനാഗ്രഹിച്ച ഡേവീസ് ആദ്യം പറഞ്ഞത് അതാണ്. തുടര്‍ന്നുള്ള അവരുടെ സംഭാഷണം ബോസ്വെല്‍ "സാമുവല്‍ ജോണ്‍സന്റെ ജീവിതം" എന്ന ജീവചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
 
<blockquote>ബോസ്വെല്‍: "മിസ്റ്റര്‍ ജോണ്‍സണ്‍, ഞാന്‍ സ്കോട്ട്ലന്‍ഡില്‍ ജനിച്ചവന്‍ തന്നെയാണ്. പക്ഷേ അക്കാര്യത്തില്‍ എനിക്കെന്തു ചെയ്യാനാകും."</blockquote>
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്