"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
1784-ല്‍ ജോണ്‍സന്റെ മരണത്തിനുശേഷം ഇംഗ്ലണ്ടില്‍ അഭിഭാഷകവൃത്തിയില്‍ ഭാഗ്യം പരീക്ഷികാനായി ബോസ്വെല്‍ ലണ്ടണിലേക്ക് താമസം മാറ്റി. എന്നാല്‍ ആ രംഗത്ത് അവിടെ അദ്ദേഹത്തെ കാത്തിരുന്നത് സ്കോട്ട്ലണ്‍ഡിലുണ്ടായതിനേക്കാല്‍ കനത്ത പരാജയമാണ്. ഇടയ്ക്ക് പാര്‍ലമെന്റിലേക്കു മത്സരിക്കുന്ന കാര്യവും അദ്ദേഹം പരിഗണിച്ചെങ്കിലും ആവശ്യത്തിന് പിന്തുണകിട്ടാതിരുന്നതുകൊണ്ട് വേണ്ടെന്നുവച്ചു. അവസാനവര്‍ഷങ്ങള്‍ ജോണ്‍സന്റെ ജീവിതകഥ എഴുതുന്നതില്‍ മുഴുകി. ഇക്കാലത്ത് മദ്യപാനവും രതിജന്യരോഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. 1795-ല്‍ ബോസ്വെല്‍ ലണ്ടണില്‍ അന്തരിച്ചു.
 
=="സാമുവല്‍ ജോണ്‍സന്റെ ജീവിതം"==
 
[[ചിത്രം:JoshuaReynoldsParty.jpg|thumb|250px|left|1781-ല്‍ സര്‍ ജോഷ്വാ റെയ്നോള്‍ഡ്സിന്റെ വീട്ടില്‍ നടന്ന ഒരു സാഹിത്യവിരുന്നില്‍ "ക്ലബിലെ" അംഗങ്ങളായ ബോസ്വെല്‍(ഇടത്തേയറ്റം), ജോണ്‍സണ്‍, റെയ്നോള്‍ഡ്സ്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, രാഷ്ട്രതന്ത്രജ്ഞന്‍ ഏഡ്മന്‍ഡ് ബര്‍ക്ക്, കോര്‍സിക്കന്‍ ദേശീയവാദി പാസ്കല്‍ പാവോളി, സംഗീതചരിത്രകാരന്‍ ചാള്‍സ് ബര്‍ണി, ആസ്ഥാനകവി തോമസ് വാര്‍ട്ടണ്‍, എഴുത്തുകാരന്‍ ഒലിവര്‍ ഗോള്‍ഡ്സ്മിത്ത് എന്നിവര്‍]]
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്