"ജെയിംസ് ബോസ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 70:
1791-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബോസ്വെലിന്റെ "സാമുവല്‍ ജോണ്‍സന്റെ ജീവിതം" ബോസ്വെല്‍ എക്കാലവും തേടിയിരുന്ന പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു. പിന്നീടൊരിക്കലും ആ കൃതിയുടെ മതിപ്പ് കുറഞ്ഞതുമില്ല. അത് ജീവചരിത്രരചനയുടെ രംഗത്ത് വിപ്ലവം തന്നെ സാധിച്ചു. ബോസെല്‍ നേരിട്ട് രേഖപ്പെടുത്തിയ ജോണ്‍സന്റെ സംഭഷണങ്ങള് ചേര്‍ത്തിരുന്നത് വലിയ പുതുമയായിരുന്നു. ജോണ്‍സണെ സംബന്ധിച്ച വ്യക്തിപരവും മാനുഷികവുമായ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ത്തിരുന്നതും അക്കാലത്തെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. ജോണ്‍സന്റെ പൊതുജീവിതത്തിന്റെ ബഹുമാനപൂര്‍വമുള്ള വരണ്ട ചിത്രം അവതരിപ്പിക്കുന്നതിന് പകരം, ജോണ്‍സണെന്ന മനുഷ്യന്റെ മിഴിവുറ്റ മുഴുവന്‍ ചിത്രമാണ് ബോസ്വെല്‍ വരച്ചുകാട്ടിയത്. ഇക്കാലത്തും, ഇതുവരേ എഴുതപ്പെട്ടിട്ടുള്ളതില് ഏറ്റവും മഹത്തായ ജീവചരിത്രം എന്ന് ബോസ്വെലിന്റെ രചന വിശേഷിപ്പിക്കപ്പെടാറുണ്ട്. ജോണ്‍സന്റെ നീണ്ടുനില്‍ക്കുന്ന പ്രശസ്തി വലിയൊരളവോളം ആ രചനയെ ആശ്രയിച്ചാണ്.
ബോസ്വെലിനെപ്പോലൊരാള്‍ക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാന്‍ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേയും കാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചവരില്‍ ചിലരാണ്. ബോസ്വെലിനെ അനുഗ്രഹിച്ചിരുന്ന മൂഢത്വവും ബാലിശഭാവവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതകളായിരുന്നെന്ന് മക്കാളേ കരുതി. {{Ref_label|ഘ|ഘ|none}} എന്നാല്‍ മറ്റുള്ളവര്‍ കണ്ട മൂഢത്വത്തിനും ബാലിശഭാവത്തിനും പിന്നില്‍ യഥാര്‍ത്ഥ മഹത്വം മനസ്സിലാക്കാന്‍ കഴിയ്ന്ന മനസ്സും അത് അംഗീകരിക്കാന്‍ കഴിയുന്ന ഹൃദയവും ഉണ്ടായിരുന്നെന്നും, നിരീക്ഷണപാടവവും, നാടകീയസന്ദര്‍ഭങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവും അവയ്ക്കു തുണയായി നിന്നു എന്നും കാര്‍ളൈല്‍ കരുതി.
|