"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
'''കാഫിരി ഭാഷകള്‍''' എന്നു വിളിച്ചിരുന്ന, [[ഇന്തോ-ഇറാനിയന്‍ ഭാഷകള്‍|ഇന്തോ ഇറാനിയന്‍ ഭാഷാകുടുംബത്തില്പ്പെട്ട]] ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക് ഈ ഇന്തോ ഇറാനിയന്‍ കുടുംബത്തിലെ ഒരു വിഭാഗമായ [[ഇന്തോ-ആര്യന്‍ ഭാഷകള്‍|ഇന്തോ ആര്യന്‍ ഭാഷകളുമായും]] സാമ്യമുണ്ടെങ്കിലും, ഇന്തോ-ഇറാനിയന്‍ ഭാഷാകുടുംബത്തിലെ വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.
 
'''കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍''' എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ '''സിയാ പുഷ്''' എന്ന് [[പേര്‍ഷ്യന്‍]] ഭാഷയിലും '''തോര്‍കാഫിര്‍''' എന്ന് [[പഷ്തോ]] ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ '''സഫേദ് പുഷ്''' (പഷ്തോ:'''സ്പിന്‍കാഫിര്‍''') എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ താഴ്വരയിലെ [[കാംഗ്രോം]] അഥവാ കാംദേശ്{{Ref_label|ക|ക|none}} ഗ്രാമമാണ്‌. കാതി ഭാഷക്കാര്‍, അവരുടെ പൂര്‍വികരുടെ വന്‍പ്രതിമകള്‍ മരത്തില്‍ നിര്‍മ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്