"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാനാര്‍ത്ഥം
വരി 10:
വിരാടരാജകുമാരിയായ [[ഉത്തര|ഉത്തരയെയാണ്]] അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാര്‍ക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ജ്ജുനന്‍ തന്നെയാണ് ഈ വിവാഹം നടത്തിയത്.
 
== മരണം ==
{{Mahabharata}}
മഹാഭാരതയുദ്ധത്തിന്‍റെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകര്‍ക്കാന്‍ [[കൗരവര്‍]] പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അര്‍ജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാല്‍ പാണ്ഡവര്‍ വെല്ലുവിളി സ്വീകരിച്ചു.
{{Hindu-myth-stub}}
 
എന്നാല്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം [[സംശപ്തകന്മാര്‍]] ഭംഗിയായി നിര്‍വഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാന്‍ സാധിക്കാതെ പാണ്ഡവര്‍ കുഴങ്ങി. ഇതിനെത്തുടര്‍ന്ന് ചക്രവ്യൂഹത്തിനുള്ളില്‍ കടക്കാന്‍ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാല്‍ ചക്രവ്യൂഹത്തില്‍നിന്ന് പുറത്തുകടക്കാന്‍ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവര്‍ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.
 
തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാന്‍ തയ്യാറായി. [[ദ്രോണര്‍|ദ്രോണാചാര്യരുടെ]] നേരെ [[തേര്]] നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാല്‍ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതില്‍ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തില്‍ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ക്കയറുകയും ചെയ്തു. എന്നാല്‍ അഭിമന്യുവിനോടൊപ്പം മറ്റുള്ളവര്‍ക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ [[ജയദ്രഥന്‍]] തകര്‍ത്തു. അര്‍ജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവന്‍ തടഞ്ഞു നിര്‍ത്താനുള്ള വരം ഇദ്ദേഹം [[പരമശിവന്‍|പരമശിവനില്‍നിന്ന്]] കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനില്‍ക്കുന്ന കൗരവരുടെ മുന്നില്‍ അഭിമന്യു ഒറ്റപ്പെട്ടു.
 
ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് [[കുരുക്ഷേത്രം]] സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രന്‍ ലക്ഷ്മണ്‍, അംശകന്റെ പുത്രന്‍, [[ശല്യര്‍|ശല്യരുടെ]] ഇളയ സഹോദരന്‍, ശല്യരുടെ മകന്‍ രുക്മാരഥന്‍, ദ്രിഘലോചനന്‍, കുന്ദവേധി, [[സുഷേണന്‍]], വാസതിയന്‍, ക്രതന്‍ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികള്‍ക്ക് അഭിമന്യുവിന്‍റെ മുന്നില്‍ ജീവന്‍ വെടിയേണ്ടിവരുന്നു. [[കര്‍ണ്ണന്‍]] അഭിമന്യുവിന്‍റെ മുന്നില്‍നിന്ന് തോറ്റോടിപ്പോയപ്പോള്‍ [[ദുശ്ശാസനന്‍]] യുദ്ധമുന്നണിയില്‍ മോഹലസ്യപ്പെട്ടുവീണു. മകന്‍ കൊല്ലപ്പെട്ടെന്നറിഞ്ഞ [[ദുര്യധോനന്‍]] കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാന്‍ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കൗരവര്‍ എല്ലാവരും ചേര്‍ന്ന് ഒറ്റയാനായി നില്‍ക്കുന്ന അഭിമന്യുവിനോടെതിരിട്ടു.
 
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവര്‍ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടര്‍ന്ന് കര്‍ണ്ണന്‍ പിന്നില്‍നിന്ന് അമ്പെയ്ത് അഭിമന്യുവിന്‍റെ വില്ല് തകര്‍ത്തു. പിന്നീട് തേര് തകര്‍ക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി [[വാള്‍|വാളെടുത്ത്]] അഭിമന്യു യുദ്ധത്തിനൊരുങ്ങി. [[തേര്‍ചക്രം|തേര്‍ചക്രമായിരുന്നു]] പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനന്‍റെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേര്‍ചക്രവും തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രന്‍ [[ഗദ]] കൊണ്ടടിച്ചു തകര്‍ത്തു. ഏങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.
 
മഹാഭാരതയുദ്ധത്തില്‍ യുദ്ധനീതി കാറ്റില്‍ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കര്‍ണ്ണനെ കൊല്ലാന്‍ മടിച്ചുനിന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാന്‍ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തില്‍ത്തന്നെ.
 
[[വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]
 
{{Mahabharata}}
{{Hindu-myth-stub}}
 
[[de:Abhimanyu]]
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്