"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==ജനനം==
ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയില്‍ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗര്‍ഭിണിയായിരിക്കെ മകരവ്യൂഹം, കൂര്‍മ്മവ്യൂഹം, സര്‍പ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളില്‍ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികള്‍ അര്‍ജ്ജുനന്‍ പത്നിയെ സവിസ്തരം വിവരിച്ചുകേള്‍പ്പിച്ചു. വ്യൂഹങ്ങളില്‍ പ്രധാനമായ [[ചക്രവ്യൂഹം|ചക്രവ്യൂഹത്തില്‍]] കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോള്‍ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അര്‍ജ്ജുനന്‍ വിവരണം നിര്‍ത്തി. അതിനാല്‍ അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തില്‍നിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാന്‍ സാധിക്കാത്തത് പില്‍ക്കാലത്ത് മഹാഭാരതയുദ്ധത്തില്‍ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
 
അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിന്‍റെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛന്‍ അര്‍ജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടില്‍ വളര്‍ന്നതിനാല്‍ അമ്മാവന്‍ ശ്രീകൃഷ്ണന്‍റെ പ്രത്യേകശിക്ഷണത്തില്‍ വളരാനും അഭിമന്യുവിന് സാധിച്ചു.
 
വിരാടരാജകുമാരിയായ [[ഉത്തര|ഉത്തരയെയാണ്]] അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാര്‍ക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ജ്ജുനന്‍ തന്നെയാണ് ഈ വിവാഹം നടത്തിയത്.
 
{{Mahabharata}}
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്