"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
ഈ പ്രണയബന്ധത്തില്‍ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അര്‍ജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണന്‍ മനസാ അനുകൂലിച്ചപ്പോള്‍ തന്‍റെ ശിഷ്യനായ [[ദുര്യോധനന്‍|ദുര്യോധനന്]] സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കില്‍ സുഭദ്രയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ തേരാളിയായിരിക്കാന്‍ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണന്‍ ഈ വിദ്യ ഉപയോഗിച്ചത്.
 
[[മഹാഭാരതയുദ്ധം|കുരുക്ഷേത്രയുദ്ധത്തിനുശേഷം]] [[കുരുവംശം|കുരുവംശത്തിലെ]] ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടര്‍ച്ചയില്‍ നിന്നാണ്. അര്‍ജ്ജുനന്‍-സുഭദ്ര ദമ്പതികള്‍ക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രന്‍ പിറന്നു. [[വിരാടം|വിരാട]] രാജകുമാരിയായ [[ഉത്തര|ഉത്തരയെയായിരുന്നു]] അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗര്‍ഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തില്‍വെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച [[പരീക്ഷിത്ത്|പരീക്ഷിത്താണ്]] പില്‍ക്കാലത്ത് കുരുവംശത്തിന്‍റെ അവകാശിയായത്.
 
{{Mahabharata}}
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്