"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[Image:Ravi Varma-Arjuna and Subhadra.jpg|left|thumb|150px|അര്‍ജുനനും സുഭദ്രയും എന്ന [[രാജാ രവിവര്‍മ്മ|രാജാ രവിവര്‍മ്മയുടെ]] ചിത്രം.]]
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] പ്രധാനകഥാപാത്രങ്ങളിലൊന്നാണ് '''സുഭദ്ര''' ([[സംസ്കൃതം]]: सुभद्रा). [[ശ്രീകൃഷ്ണന്‍|കൃഷ്ണന്റെ]] സഹോദരിയായ സുഭദ്ര [[അര്‍ജുനന്‍|അര്‍ജുനന്റെ]] പത്നിയാണ്. ഈ ദാമ്പത്യത്തില്‍ പിറന്ന പുത്രനാണ് [[അഭിമന്യു]]. [[ശതരൂപ|ശതരൂപയുടെ]] അംശാവതാരമാണ് സുഭദ്രയെ വിശേഷിപ്പിക്കുന്നത്.
 
== ജീവിതരേഖ==
 
യാദവരാജാവായ [[വസുദേവര്‍|വസുദേവര്‍ക്ക്]] [[രോഹിണീദേവി|രോഹിണീദേവിയില്‍]] പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ കിടന്ന വസുദേവരെ മകന്‍ [[ശ്രീകൃഷ്ണന്‍]] രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാല്‍ത്തന്നെ ജ്യേഷ്ഠന്മാരായ [[ബലരാമന്‍]], ശ്രീകൃഷ്ണന്‍ എന്നിവരേക്കാള്‍ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.
 
അജ്ഞാതവാസം നടത്തുന്ന കാലത്ത് മാതൃസഹോദരനായ വസുദേവരുടെ ദ്വാരകയിലായിരുന്നു [[പാണ്ഡവര്‍]] കഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തില്‍ ശ്രീകൃഷ്ണന്‍, ബലരാമന്‍ എന്നിവരോടൊപ്പം സുഭദ്രയുമായും പാണ്ഡവര്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ [[അര്‍ജ്ജുനന്‍|അര്‍ജ്ജുനനും]] സുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.
 
ഈ പ്രണയബന്ധത്തില്‍ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അര്‍ജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണന്‍ മനസാ അനുകൂലിച്ചപ്പോള്‍ തന്‍റെ ശിഷ്യനായ [[ദുര്യോധനന്‍|ദുര്യോധനന്]] സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കില്‍ സുഭദ്രയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ തേരാളിയായിരിക്കാന്‍ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണന്‍ ഈ വിദ്യ ഉപയോഗിച്ചത്.
 
{{Mahabharata}}
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്