"കപിൽ ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
 
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറില്‍ പുറത്തായതോടെ വിന്‍ഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സില്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തകര്‍ത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടര്‍ന്നു. എന്നാല്‍ മദന്‍‌ലാലിന്റെ പന്തില്‍ മുപ്പതു വാര പുറകിലേക്കോടി കപില്‍ റിച്ചാര്‍ഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവില്‍ 43 റണ്‍സിന് വിന്‍‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപില്‍ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയില്‍ വഴിത്തിരിവായതെന്ന് പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപില്‍ പുറത്താകാതെ നേടിയ 175 റണ്‍സ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്ക്കോറായിരുന്നു.
 
==അവാര്‍ഡുകള്‍==
* 1979-80 - [[അര്‍ജുന അവാര്‍ഡ്]]
* 1982 - [[പത്മ ശ്രീ]]
* 1983 - [[വിസ് ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍]]
* 1991 - [[പത്മ ഭൂഷന്‍]]
* 2002 - [[വിസ് ഡന്‍]] നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍
 
{{Stub}}
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/കപിൽ_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്