"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (+/-)
(ചെ.)
കൂടുതല്‍ ദ്വന്ദ്വങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം ദ്വന്ദ്വങ്ങളെ ദൃശ്യദ്വന്ദ്വങ്ങള്‍ (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യദ്വന്ദ്വങ്ങളുടേയും പ്രദക്ഷിണകാലം നൂര്‍റ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ്‌ അതിനാല്‍ തന്നെ അവയുടെ പ്രദക്ഷിപഥങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകള്‍ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്‌. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ്‌ ദ്വന്ദങ്ങളുടെ പ്രദക്ഷിണമെങ്കില്‍, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദ്വങ്ങള്‍ എന്ന് വിളിക്കുന്നു മറ്റൊരുവിധത്തില്‍ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോമെട്രിക്ക് ദ്വന്ദ്വങ്ങള്‍ (photometric binaries) എന്നു വിളിക്കുന്നു.
 
ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങള്‍ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാന്‍ അതു കാരണമാകും. ചില അവസരങ്ങളില്‍ ഇത്തരം ദ്വന്ദ്വങ്ങള്‍ക്കിടയില്‍ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങള്‍ക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. യുഗമകങ്ങള്‍ക്ക്ദ്വന്ദ്വങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവയാണ്‌: അല്‍ഗോള്‍ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹനീഹാരികളുടെയും കേന്ദ്രമായി ദ്വന്ദ്വങ്ങളുണ്ട്, നോവകളുടെയും തരം Ia ല്‍ പ്പെട്ട സൂപ്പര്‍നോവകളുടെയും കാരണക്കാര്‍ ഇവയാണ്‌.
==കണ്ടെത്തല്‍==
ആധുനിക നിര്‍വ്വചനമനുസരിച്ച് ദ്വന്ദ്വനക്ഷത്രം എന്ന് ഉപയോഗം പൊതുവായ പിണ്ഡകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ദൂരദര്‍ശിനിയില്‍ കൂടിയ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ നിരീക്ഷിക്കുമ്പോള്‍ ഒരുമിച്ചു കാണപ്പെടുന്നവയ്ക്ക് ദൃശ്യദ്വന്ദ്വങ്ങള്‍ (visual binaries) എന്നാണ് പറയുക.<ref name=Heintz12>{{cite book | last=Heintz | first=W. D. | year=1978 | page=1–2 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref><ref name = "csep10">{{cite web | url = http://csep10.phys.utk.edu/astr162/lect/binaries/visual.html | title = Visual Binaries | publisher = University of Tennessee}}</ref><ref>{{cite web | url = http://home.case.edu/~sjr16/advanced/stars_binvar.html | title = Binary and Variable Stars | publisher = Journey Through the Galaxy}}</ref> അറിവില്‍പ്പെട്ട് ഭൂരിഭാഗം ദൃശ്യദ്വന്ദ്വങ്ങളും പൂര്‍ണ്ണമായ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയിട്ടില്ല, പക്ഷെ ഭാഗിക വൃത്തഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.<ref name=Heintz5>{{cite book | last=Heintz | first=W. D. | year=1978 | page=5 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref>
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/420351" എന്ന താളിൽനിന്ന് ശേഖരിച്ചത്