20,503
തിരുത്തലുകൾ
(ചെ.) |
|||
{{Prettyurl|Binary star}}
[[Image:Sirius A and B Hubble photo.jpg|right|250px|thumb|[[സിറിയസ്]] ദ്വന്ദ വ്യൂഹത്തിന്റെ [[ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി]] ഉപയോഗിച്ചുള്ള ചിത്രം. സിറിയസ് എ യ്ക്ക് താഴെ ഇടതുവശത്തായി സിറിയസ് ബി യെ വ്യക്തമായി കാണാവുന്നതാണ്.]]
രണ്ട് [[നക്ഷത്രം|നക്ഷത്രങ്ങള്‍]] അവയുടെ പൊതുവായ
[[ഇരട്ട നക്ഷത്രം]] (double stars) എന്ന വേറൊരു തരം നക്ഷത്ര തരം കൂടിയുണ്ടു്. പക്ഷെ ഇരട്ട നക്ഷത്രങ്ങള്‍ [[ഭൂമി|ഭൂമിയില്‍]] നിന്നുള്ള കാഴ്ചയില്‍ ഒരുമിച്ചു കാണപ്പെടുന്നവയുമാകാം. താരതമ്യേനയുള്ള ചലനങ്ങള്‍ നിരീക്ഷിച്ചും പാരല്ലാക്സ് വഴിയോ രണ്ടു് നക്ഷത്രങ്ങള്‍ വ്യത്യസ്ത ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്നതാണോ അതോ ദ്വന്ദമാണോ എന്ന് തിര്‍ച്ചറിയാവുന്നതാണ്. നിരീക്ഷിക്കപ്പെട്ട ഇരട്ട നക്ഷത്രങ്ങങ്ങളില്‍ ഭൂരിഭാഗവും ദ്വന്ദങ്ങളാണോ അതോ കാഴ്ച്ചയില്‍ മാത്രമുള്ള ഇരട്ടയാണോ എന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല.
ജ്യോതിര്‍ഭൗതികത്തില്‍ വളരെ പ്രധാന്യമുള്ളവയാണ് ദ്വന്ദനക്ഷത്രവ്യൂഹങ്ങള്, കാരണം അവയുടെ പ്രദക്ഷിണ പഥത്തിന്റെ അളവുകള്‍ ഉപയോഗിച്ചുള്ള ഗണിതക്രിയകള്‍ വഴി അവയിലെ അംഗനക്ഷത്രങ്ങളുടെ പിണ്ഡങ്ങള് നേരിട്ട് ഗണിച്ചെടുക്കുവാന്‍ കഴിയും, ഇതുവഴി അവയുടെ വ്യാസാര്‍ദ്ധം, സാന്ദ്രത തുടങ്ങിയ നക്ഷത്രഗുണങ്ങള്‍ പരോക്ഷമായും ഗണിച്ചെടുക്കാം. ഇവ അവയുടെ ആനുഭാവിക പിണ്ഡവും പ്രഭയും തമ്മിലുള്ള ബന്ധം ബന്ധം കണ്ടെത്തുന്നതിലും സഹായിക്കുന്നു.▼
▲
കൂടുതല്‍ ദ്വന്ദങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം ദ്വന്ദങ്ങളെ ദൃശ്യദ്വന്ദങ്ങള് (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യദ്വന്ദങ്ങളുടേയും പ്രദക്ഷിണകാലം നൂര്റ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ് അതിനാല്‍ തന്നെ അവയുടെ പ്രദക്ഷിപഥങ്ങള് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകള്‍ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ് ദ്വന്ദങ്ങളുടെ പ്രദക്ഷിണമെങ്കില്‍, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദങ്ങള്‍ എന്ന് വിളിക്കുന്നു മറ്റൊരുവിധത്തില്‍ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോമെട്രിക്ക് ദ്വന്ദങ്ങള്‍ (photometric binaries) എന്നു വിളിക്കുന്നു.
|