"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,360 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
യുഗ്മക നക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങള്‍ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാന്‍ അതു കാരണമാകും. ചില അവസരങ്ങളില്‍ ഇത്തരം യുഗ്മകങ്ങള്‍ക്കിടയില്‍ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങള്‍ക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. യുഗമകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവയാണ്‌: അല്‍ഗോള്‍ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന യുഗ്മകം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹ നീഹാരികളുടെയും കേന്ദ്രമായി യുഗ്മകങ്ങളുണ്ട്, നോവകളുടെയും തരം Ia ല്‍ പ്പെട്ട സൂപ്പര്‍നോവകളുടെയും കാരണക്കാര്‍ ഇവയാണ്‌.
==കണ്ടെത്തല്‍==
ആധുനിക നിര്‍വ്വചനമനുസരിച്ച് യുഗ്മക നക്ഷത്രം എന്ന് ഉപയോഗം പൊതുവായ പിണ്ഡകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ദൂരദര്‍ശിനിയില്‍ കൂടിയ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ നിരീക്ഷിക്കുമ്പോള്‍ ഒരുമിച്ചു കാണപ്പെടുന്നവയ്ക്ക് ദൃശ്യ യുഗ്മകങ്ങള്‍ എന്നാണ് പറയുക. അറിവില്‍പ്പെട്ട് ഭൂരിഭാഗം ദൃശ്യ യുഗ്മകങ്ങളും പൂര്‍ണ്ണമായ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയിട്ടില്ല, പക്ഷെ ഭാഗിക വൃത്തഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
 
==അവലംബം==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/419379" എന്ന താളിൽനിന്ന് ശേഖരിച്ചത്