"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
ജന്തുബലി, പൂജകള്‍, പൂജാരിമാര്‍ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ പുരാതന ഇന്തോ ഇറാനിയന്‍ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്ഥാനികളുടെ പൗരാണികദൈവങ്ങളുടെ പേരുകള്‍ക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയന്‍ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ [[യമന്‍|യമന്റെ]] പേരിനോട് സാമ്യം പുലര്‍ത്തുന്നു. അതുപോലെ [[ഇന്ദ്രന്‍|ഇന്ദ്രനോട്]] സാമ്യം പുലര്‍ത്തുന്ന ''ഇന്ദ്ര്'' എന്ന ഒരു ദേവനും ഇവര്‍ക്കുണ്ടായിരുന്നു. അനവധി ദേവന്മാര്‍ക്കും ദേവതകള്‍ക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു<ref name=afghans2/>.
 
== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
== ഭാഷ ==
കാഫിരി ഭാഷകള്‍ എന്നു വിളിച്ചിരുന്ന, ഇന്തോ ഇറാനിയന്‍ ഭാഷാകുടുംബത്തില്പ്പെട്ട ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക് ഇന്തോ ആര്യന്‍ ഭാഷകളുമായും സാമ്യമുണ്ട്. എന്നാല്‍ ഈ രണ്ടു കുടുംബങ്ങളുമല്ലാതെ, ഈ ഭാഷകളെ വേറിട്ടൊരു ഭാഷാകുടുംബമായും പരിഗണിക്കാറുണ്ട്.
 
കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍ എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ സിയാ പുഷ് എന്ന് പേര്‍ഷ്യന്‍ ഭാഷയിലും തോര്‍കാഫിര്‍ എന്ന് പഷ്തോ ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ സഫേദ് പുഷ് (പഷ്തോ:സ്പിന്‍കാഫിര്‍) എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. എങ്കിലും ഇത് മേഖലയിലെ പൊതുഭാഷയായും ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ താഴ്വരയിലെ കാംഗ്രോം അഥവാ കാംദേശ്{{Ref_label|ക|ക|none}} ഗ്രാമമാണ്‌<ref. കാതി ഭാഷക്കാര്‍, അവരുടെ പൂര്‍വികരുടെ വന്‍പ്രതിമകള്‍ മരത്തില്‍ നിര്‍മ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍ name=afghans2/>നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
കാതി ഭാഷക്കാരുടെ ആവാസമേഖലക്കിടയിലുള്ള ഒരു ഒറ്റപ്പെട്ട താഴ്വരയിലാണ്‌ പ്രസൂന്‍ ഭാഷക്കാര്‍ വസിക്കുന്നത്. കാഫിറിസ്ഥാന്റെ മതകേന്ദ്രമായിരുന്നു ഈ താഴ്വര. താഴ്വരയിലെ കുശ്തെകി എന്ന സ്ഥലത്ത് ഇവരുടെ പ്രധാന ദൈവമായ മാര (ഇമ്രാ)യുടെ ആരാധനാലയും ഉണ്ടായിരുന്നു. പ്രസൂന്‍ ഭാഷക്കാര്‍ മതത്തിന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു. കാതി ഭാഷക്കാരുടേതു പോലെ ഇവര്‍ പൂര്വികരുടെ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്നില്ല. മറിച്ച് ദൈവങ്ങളുടെ പ്രതിമകളായിരുന്നു. ഇവര്‍ തീര്‍ത്തിരുന്നത്.
 
പ്രസൂനുകളുടെ വാസസ്ഥലത്തിന്‌ തെക്കാണ്‌ വൈഗാലി, ഗംബിരി, അശ്കുന്‍ എന്നീ ഭാഷക്കാര്‍ വസിച്ചിരുന്നത്. ഇതില്‍ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളഅണ്‌ അതുകൊണ്ട് ഇവയെ ഒറ്റ ഭാഷയായി കണക്കാക്കാറുണ്ട്.
 
വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് കാബൂള്‍ താഴ്വരയിലെ മറ്റു ജനവിഭാഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ ബന്ധം അത്ര സമാധാനപൂര്‍ണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നല്‍കിയിരുന്നു. പോരാളികള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ കാതികളില്‍ നിന്നും പ്രസൂനുകളില്‍ നിന്നും വ്യത്യസ്ഥമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവര്‍ നിര്‍മ്മിച്ചിരുന്നത്<ref name=afghans2/>.
 
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/418710" എന്ന താളിൽനിന്ന് ശേഖരിച്ചത്