"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട സമൂഹത്തില്‍ എല്ലാ പുരുഷന്മാരും സ്ത്രീകളും ഈ സമ്പ്രദായത്തിന്‍റെ ഭാഗമായിക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. വിവിധ സാമൂഹികാവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായത്തിലേക്ക് ഓരോ പുരുഷനും സ്ത്രീയും എത്തപ്പെടുന്നത്. സമൂഹത്തിലെ സ്ത്രീ-പുരുഷ അനുപാതം, വിവാഹിതരും അവിവാഹിതരും തമ്മിലുള്ള അന്തരം, പുരുഷന്‍റെ സാമ്പത്തികശേഷി എന്നിവയെല്ലാം ബഹുഭാര്യത്വത്തിന് കാരണമാകാം.
 
സ്ത്രീകള്‍ കൂടുതലുള്ള സമൂഹത്തില്‍ ഏകഭാര്യത്വസമ്പ്രദായം അനുഷ്ിക്കുമ്പോള്‍അനുഷ്ഠിക്കുമ്പോള്‍ ഒട്ടേറെ സ്ത്രീകള്‍ വിവാഹിതരാകാതെ പോകാനിടയുണ്ട്. ക്രമേണ ഇത് ബഹുഭാര്യത്വത്തിലേക്ക് നയിക്കും.
 
പുരാതനകാലത്ത് സംസ്കാരത്തിന്‍റെ ഭാഗമായിട്ടായിരുന്നു ബഹുഭാര്യത്വം നിലവിലിരുന്നതെങ്കില്‍ ചില ആധുനിക സമൂഹങ്ങളില്‍ പുരുഷന്‍റെ സമ്പന്നതയുടെ അടിസ്ഥാനത്തില്‍ ഒന്നലധികം ഭാര്യമാരെ നിലനില്‍ക്കുന്നതായി കാണാം. ഒന്നിലേറെ ഭാര്യമാരെ പോറ്റാനുള്ള പുരുഷന്‍റെ സാമ്പത്തികശേഷിയാണ് ഇവിടെ മാനദണ്ഡമാകുന്നത്. ചിലപ്പോള്‍ ഓരോ ഭാര്യമാര്‍ക്കും ഓരോ വീടുകള്‍ തന്നെ നിര്‍മ്മിച്ചുനല്‍കേണ്ടിയും വന്നേക്കാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ നാല് ഭാര്യമാരെ വരെ സ്വീകരിക്കാന്‍ [[ഇസ്ലാം മതം]] അനുവാദം നല്‍കുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഈ രീതി പലയിടങ്ങളിലും കാണാമായിരുന്നെങ്കിലും ആധുനികസമൂഹത്തില്‍ വളരെ കുറവാണ്.
 
ചില സമൂഹങ്ങളില്‍ സഹോദരന്‍റെ [[വിധവ|വിധവയെ]] വിവാഹം കഴിക്കുന്ന പതിവുമുണ്ട്. നിരാലംബയായ സ്ത്രീയെ പരിരക്ഷിക്കാന്‍ കുടുംബത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുതന്നെ ആ പുരുഷന് സാധിക്കുമെന്ന നിഗമനമാണ് ഈ രീതിയുടെ അടിസ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്