"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
സ്ഥിരവൈദ്യുത ചാര്‍ജ്ജില്ലാത്ത കണികളുണ്ട്, ന്യൂട്രിനോകള്‍, ന്യൂട്രോണുകള്‍ എന്നിവ അവയിലെപ്പെടുന്നവയാണ്‌. അതുപോലെ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, താരാപഥങ്ങള്‍ തുടങ്ങിയ വലിയ ഖഗോള വസ്തുക്കളുടെ കാര്യത്തില്‍ സ്തിരവൈദ്യുത മൂലമുള്ള ആകര്‍ഷണം കണക്കിലെടുക്കാവുന്നതല്ല, ഒരു കാരണം അവ ഒരേ അളവില്‍ ഇലക്ട്രോണുകളെയും പ്രോട്ടോണുകളേയും ഉള്‍ക്കൊള്ളുന്നു എന്നാണ്‌ അതുവഴി മൊത്തം ചാര്‍ജ്ജ് പൂജ്യമായി തീരുന്നു. വൈദ്യുതബല വളരെ ശക്തിയേറിയതാണെങ്കിലും അവയെ എളുപ്പത്തില്‍ നിഷേധിക്കാവുന്നതാണ്‌. അതേ സമയം ഗുരുത്വബലത്തെ ഒരിക്കലും നിഷേധിക്കുവാന്‍ സാധ്യമല്ല, കാരണം അത് ആകര്‍ഷണം മാത്രമാണ്‌, വൈദ്യുത ബലങ്ങള്‍ക്ക് ആകര്‍ഷണവും വികര്‍ഷണവുമുണ്ട്. അതിനാല്‍ തന്നെ എല്ലാ വസ്തുക്കളും ഗുരുത്വത്തിനു വിധേയമാണ്‌ അതും ആകര്‍ഷണം എന്ന ഒരു ദിശയില്‍ മാത്രം.
 
വലിയ ദൂരപരിധിയായതിനാല്‍ തന്നെ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വലിയ പ്രതിഭാസങ്ങള്‍ ഗുരുത്വത്തിന്റെ ഫലമായുണ്ടാകുന്നവയാണ്‌, താരാപഥങ്ങളുടെ ഘടന, തമോദ്വാരങ്ങള്‍, പ്രപഞ്ചത്തിന്റെ വികാസം തുടങ്ങിയവയും. ഗ്രഹങ്ങളുടെ ഭ്രമണ പഥത്തിലൂടെയുള്ള സഞ്ചാരം, ഭാരം കൂടിയ വസ്തുക്കള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്നത്, നമുക്ക് ചാടാന്‍ കഴിയുന്ന ഉയരത്തിന്റെ പരിധി നിര്‍ണ്ണയിക്കുന്നത് തുടങ്ങിയവയെയും ഗുരുത്വത്തിന്റെ സ്വാധീനം തന്നെ.
 
===വൈദ്യുതദുര്‍ബല പ്രവര്‍ത്തനം===
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്