"സ്റ്റീവ് വോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 37:
 
 
'''സ്റ്റീവ് റോജര്‍ വോ''' (ജ. [[ജൂണ്‍ 2]], [[1965]], [[കാന്റര്‍ബറി]], [[ന്യൂ സൗത്ത് വെയില്‍‌സ്]]) [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതല്‍ 2004 വരെ [[ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ]] നായകനായിരുന്ന വോ 1999-ല്‍ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ഏറ്റവും കൂടുതല്‍(168) ടെസ്റ്റ് [[ക്രിക്കറ്റ്|ക്രിക്കറ്റ്]] മത്സരങ്ങള്‍ കളിച്ചിരിക്കുന്നതും ഇദ്ദേഹമാണ്.
 
ബാറ്റിങ്ങും ബൌളിങ്ങും ഒരുപോലെ വശമാക്കിയ ഓള്‍‌റൌണ്ടര്‍ എന്ന നിലയില്‍ 1985-86ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അയല്‍ രാജ്യമായ [[ന്യൂസിലന്‍‌ഡ്|ന്യൂസിലന്‍‌ഡിനെതിരെയായിരുന്നു]] ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം [[ഇന്ത്യ|ഇന്ത്യക്കെതിരെയും]]. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാര്‍ന്ന പ്രകടനത്താല്‍ ശ്രദ്ധേയനായിരുന്നു വോ. മോശം പ്രകടനത്തിന്റെ പേരില്‍ ഒരിക്കല്‍ മാത്രമേ ടീമില്‍ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലില്‍ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരന്‍ [[മാര്‍ക്ക് വോ]] ആണെന്നതാണ് രസകരമായ വസ്തുത.
"https://ml.wikipedia.org/wiki/സ്റ്റീവ്_വോ" എന്ന താളിൽനിന്ന് ശേഖരിച്ചത്