"മുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category നവരത്നങ്ങള്‍ (using HotCat)
No edit summary
വരി 1:
[[File:PerlmuttAusst.jpg|right|thumb|മുത്ത്]]
[[മുത്തുച്ചിപ്പി|മുത്തുച്ചിപ്പിയുടെ]] തോടിനകത്തു നിന്നെടുക്കുന്ന വെളുത്തനിറത്തിലുള്ള ഉരുണ്ടതും കടുപ്പമുള്ളതുമായ ഒരു വസ്തുവാണ്‌ മുത്ത്. [[നവരത്നങ്ങള്‍|നവരത്നങ്ങളിലൊന്നായ]] ഇത് ആഭരണനിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിപ്പി കയറുന്ന വെള്ളത്തുള്ളി, കാലങ്ങള്‍ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ മുത്തുണ്ടാകുന്നത് മറ്റൊരു രീതിയിലാണ്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവറണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=278-282|url=}}</ref>‌.
== ശ്രീലങ്കയില്‍ ==
പുരാതനകാലം മുതലേ, വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് ശ്രീലങ്ക പുകള്‍ പെറ്റതാണ്. മുത്തുച്ചിപ്പിലള്‍ സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയില്‍ പാര്‍ എന്നാണ് വിളിക്കുന്നത്. [[മാന്നാര്‍ ഉള്‍ക്കടല്‍|മാന്നാര്‍ ഉള്‍ക്കടലിലാണ്]] ഇത്തരം പാറുകള്‍ കൂടുതലായും ഉള്ളത്. ഈ പ്രദേശങ്ങള്‍ തീരത്തുനിന്നും ഏതാണ്ട് 40 മൈലോളം ദൂരത്തായി 50 മുതല്‍ 100 അടി ആഴമുള്ളതാണ്. മുത്തുവാരല്‍ ശ്രീലങ്ക സര്‍ക്കാര്‍ നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാറുകളില്‍ മുത്തുവാരല്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഒരു പരിശോധകന്‍, പാറുകളില്‍ കണക്കെടുപ്പ് നടത്തുകയും പ്രായമായ (5 മുതല്‍ 7 വരെ വയസ് പ്രായമായ) ചിപ്പികള്‍ പാറുകളില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഓരോ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. തൃപ്തികരമായ പരിശോധനാഫലം ലഭിച്ചാല്‍ ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ മുത്തുവാരല്‍ നടക്കുന്നു.
<!--
യന്ത്രവല്‍കൃതവലകള്‍ കൊണ്ടാണ് ??ഇന്ന്?? മുത്തുച്ചിപ്പികള്‍ വാരുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടീല്‍ മുങ്ങിത്തപ്പിയായിരുന്നു ആഴങ്ങളില്‍ നിന്ന് മുത്ത് വാരിയിരുന്നത്. അറബികളായ മുങ്ങള്‍ക്കാരായിരുന്നും ഇതില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നത്. ഇവര്‍ 80 സെക്കന്റ് സമയം വരെ കടലില്‍ മുങ്ങിക്കിടന്ന് ചിപ്പി വാരുമായിരുന്നു. വെള്ളത്തിനടിയിലെ ഉയര്‍ന്ന മര്‍ദ്ധവും തിരണ്ടികള്‍ പോലെയുള്ള വിഷജീവികളേയും അതിജീവിച്ചായിരുന്നു ഇവര്‍ മുങ്ങിയിരുന്നത്.
 
ശ്രീലങ്കയില്‍ ചിപ്പി വാരുന്നവരെ സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനെന്ന പേരില്‍ ഒരു പാമ്പാട്ടി മാന്ത്രികനെ ഏര്‍പ്പെടുത്തിയുന്നു. ഇതിനായി ഓരോ മുങ്ങല്‍ക്കാരനും അയാള്‍ക്ക് ഒരു ചിപ്പി വീതം പ്രതിഫലം നല്‍കണമായിരുന്നു. 1885-ല്‍ ഇത്തരം മാന്ത്രികരുടെ സേവനം സര്‍ക്കാര്‍ നിരോധിച്ചു.
 
പാറുകളില്‍ നിന്ന് തീരത്തെത്തിക്കുന്ന ചിപ്പികള്‍, മുങ്ങല്‍ക്കാര്‍ക്കുള്ള മൂന്നിലൊന്നു പങ്കിനു ശേഷം അപ്പോള്‍ തന്നെ സര്‍ക്കാര്‍ അധികൃതര്‍ ലേലം ചെയ്യുന്നു. മൂറുകളും ദക്ഷിണേന്ത്യയില്‍ നിന്നുള്ള കച്ചവടക്കാരുമാണ് ഇത് പ്രധാനമായും ലേലത്തില്‍ പിടീക്കുന്നു. കുറച്ചുദിവസം കൊണ്ട് ചീയുന്ന ഈ ചിപ്പികള്‍ പൊളിച്ച് തോടിനകത്തു നിന്നും മുത്ത് ശേഖരിക്കുന്നു.
-->
{{നവരത്നങ്ങള്‍}}
==അവലംബം==
"https://ml.wikipedia.org/wiki/മുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്