"വെദ്ധാ വംശജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ശ്രീലങ്ക|ശ്രീലങ്കയിലെ]] ഒരു ആദിമനിവാസികളാണ് വെദ്ധാ വംശജര്‍. [[ഇന്ത്യ|ഇന്ത്യയില്‍]] നിന്നും ശ്രീലങ്ക ദ്വീപ് വേര്‍പെടുന്നതിനു മുന്‍പുതന്നെ വെദ്ധാകള്‍ ഇവിടെ ആവാസം തുടങ്ങിയതായി കരുതുന്നു. ബി.സി.ഇ. 504-ല്‍ ഇന്ത്യയില്‍ നിന്ന് സിംഹളവംശത്തിലെ ആദ്യരാജാവായ വിജയനും സംഘവും ശ്രീലങ്കയിലെത്തിയപ്പോള്‍ അവിടത്തെ ആദിമനിവാസികളായ വെദ്ധാകളെ കണ്ടു മുട്ടി. ഇക്കാലത്ത് ഇവര്‍ [[പുരാതനശിലായുഗം|പുരാതനശിലായുഗത്തിലാണ്]] ജീവിച്ചിരുന്നത്.
 
ശ്രീലങ്കയിലെ ആദ്യകാല ഗ്രന്ഥമായ [[മഹാവംശം|മഹാവംശത്തില്‍]] വെദ്ധാകളെ, '''യാക്കര്‍, നാഗര്‍, രക്ഷര്‍''' എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. ഇതില്‍ യാക്കരുടെ രാജാവ് വിജയരാജാവിനൊപ്പം അധികാരം പങ്കിട്ട് രാജ്യം ഭരിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷവും വെദ്ധാകള്‍ക്ക് കാര്യമായ സാമൂഹികപുരോഗതി കൈവരിക്കാനായില്ല. സിംഹളര്‍ക്കായി ഇവര്‍ അടിമപ്പണി ചെയ്തുപോന്നു. സിംഹളരാജാക്കന്മാരുടെ നഗരങ്ങളുടെ നിര്‍മ്മിതിയില്‍ വെദ്ധാകള്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=269-270271|url=}}</ref>‌.
 
ശ്രീലങ്കയുടെ വടക്കും, തെക്കുകിഴക്കുഭാഗത്തുമുള്ള വിദൂരമായ കാടുകളില്‍ ഇന്നും കുറച്ച് വെദ്ധാ വംശജര്‍ തങ്ങളുടെ പൌരാണികരീതിയിലുള്ള ജീവിതം തുടരുന്നുണ്ട്. കാലങ്ങള്‍ കൊണ്ട് ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രോഗങ്ങളോ, മറ്റുള്ളവരുടെ കൈയേറ്റമോ അല്ല ഇതിനു കാരണം. മറിച്ച് സിംഹളരുമായുള്ള സഹവര്‍ത്തിത്വവും മിശ്രവിവാഹവും നിമിത്തം ഇവര്‍ സിംഹളരില്‍ അലിഞ്ഞു ചേരപ്പെട്ടു എന്നതാണ് ഇതിന് കാരണം. ഇന്നും ബാക്കിയുള്ള ഗിരിവംശജരായ വെദ്ധാകള്‍ പൌരാണികമനുഷ്യന്റെ നിലനില്‍പ്പിലേക്ക് വെളിച്ചം വീശുന്നു.
 
== ജീവിതരീതി ==
അഞ്ചടി മാത്രം ഉയരമുള്ള വെദ്ധാകള്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്. ഇവരുടെ വലിയ തലയില്‍ മുടി കെട്ടിവക്കാതെ നീണ്ടു വളരുന്നു. റിതി മരത്തിന്റെ തോലാണ്‌ ഇവര്‍ വസ്ത്രമായി ഉപയോഗിക്കുന്നത്<ref name=rockliff/><ref>http://books.google.co.in/books?id=Nk8xpkY0bqEC&pg=PA75&lpg=PA75&dq=riti+tree&source=bl&ots=Gu5pyGI1Al&sig=9h0dDRYV3ZkKzuwnwmoVt95cmyw&hl=en&ei=0c5FSrXWKI6ftgfqmqmfBg&sa=X&oi=book_result&ct=result&resnum=5</ref>.
 
വെദ്ധകളിലെ ഓരോ കൂട്ടത്തിനും വാര്‍ഗ്യു (wargue) എന്നാണ് വിളിക്കുന്നത്. ഓരോ കൂട്ടത്തിനും വേട്ടയാടുന്നതിനും മീന്‍‌പിടിക്കുന്നതിനും അവരുടേതായ പ്രദേശങ്ങളുണ്ടാകും. ഗുഹകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരായതുകൊണ്ട് ഇടക്കിടെ താമസസ്ഥലം മാറ്റിക്കൊണ്ടിരിക്കും. ഇവരുടെ ഇഷ്ടഭക്ഷണമായ iguana, മാന്‍, grey apes എന്നിവയുടെ ലഭ്യതക്കനുസരിച്ചാണ് ഇവര്‍ താമസസ്ഥലം മാറ്റുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ ഈ മൃഗങ്ങള്‍, വെള്ളം കിട്ടുന്നയിടങ്ങളിലേക്ക് ചേക്കേറുകയും അതിനോടൊപ്പം വെദ്ധകളും അവര്‍ക്കു പിന്നാലെ താമസം മാറ്റുന്നു. മഴക്കാലത്ത് മൃഗങ്ങള്‍ പലയിടങ്ങളിലായി ചിതറുമ്പോഴും വെദ്ധകള്‍ ഈ പതിവ് തുടരുന്നു.
 
അമ്പും വില്ലും, കുന്തം, മഴു തുടങ്ങിയവ ഉപയോഗിച്ചാണ് വെദ്ധകള്‍ നായാട്ട് നടത്തുന്നത്. നായാടുന്നതിന്, പ്രത്യേകിച്ച് iguana കളെ പിടിക്കുന്നതിന് ഇവര്‍ വേട്ടനായകളെ കൂടെക്കൂട്ടുന്നു. ഈ നായകള്‍ വെദ്ധകള്‍ക്ക് വളരെ പ്രിയപ്പെട്ട മൃഗങ്ങളാണ്. മൃഗങ്ങളെ വളരെപ്പെട്ടെന്ന്‌ കണ്ടുപിടിക്കുന്നതില്‍ വെദ്ധകള്‍ വിദഗ്ദ്ധരാണ്. മാംസം ചുട്ടും പുഴുങ്ങിയും ഇവര്‍ ഭക്ഷിക്കാറുണ്ട്. truffles, പഴങ്ങള്‍, yams, berries തുറ്റങ്ങിയവയും ചിലപ്പോള്‍ കാട്ടുപൂക്കളും വെദ്ധകള്‍ മാംസത്തിനൊപ്പം ഭക്ഷിക്കുന്നു. ബംബാര തേനീച്ചകാളുടെ തേന്‍ ഇവര്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ജീവന്‍ പോലും പണയം വെച്ച് ഇവര്‍ തേന്‍ ശേഖരിക്കാനിറങ്ങാറുണ്ട്. ദിവസേന ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകാത്ത അവസരങ്ങളില്‍, മരത്തൊലിയില്‍ നിന്നും ലഭിക്കുന്ന പശ ചവച്ച് ഇവര്‍ വിശപ്പടക്കാറുണ്ട്.
 
വെദ്ധകളിലെ സ്ത്രീകള്‍ക്ക് എല്ലാക്കാര്യങ്ങളിലും പുരുഷന്മാരുമായി തുല്യതയുണ്ട്. വെദ്ധാപുരുഷന്മാര്‍ അവരുടെ സ്ത്രീകളോടെ വളരെ വിശ്വസ്തത പുലര്‍ത്തുന്നു. വെദ്ധകളുടെ ഗുഹകളില്‍ ഓരോ കുടുംബത്തിനുമായി പ്രത്യേകം മേഖലകള്‍ വേര്‍തിരിച്ചിട്ടുണ്ടാകും.ഗുഹകളില്‍ ഇവര്‍ വെറൂം നിലത്ത് കിടന്നുറങ്ങാറില്ല. മറിച്ച് പാറകൊണ്ടുള്ള തട്ടിനുപുറത്തായിരിക്കും ഉറക്കം.
 
1951-ല്‍ ശ്രീലങ്ക സര്‍ക്കാര്‍ രൂപീകരിച്ച പിന്നോക്കവിഭാഗ ബോര്‍ഡിന്റെ സംരക്ഷണയിലാണ് വെദ്ധാകള്‍ ഇന്ന് കഴിയുന്നത്<ref name=rockliff/>.
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വെദ്ധാ_വംശജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്