"വെദ്ധാ വംശജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ശ്രീലങ്കയിലെ ഒരു ആദിമനിവാസികളാണ് വെദ്ധാ വംശജര്‍. ഇന്ത്യയില്‍ നിന്നും ശ്രീലങ്ക ദ്വീപ് വേര്‍പെടുന്നതിനു മുന്‍പുതന്നെ വെദ്ധാകള്‍ ഇവിടെ ആവാസം തുടങ്ങിയതായി കരുതുന്നു. ബി.സി.ഇ. 504-ല്‍ ഇന്ത്യയില്‍ നിന്ന് സിംഹളവംശത്തിലെ ആദ്യരാജാവായ വിജയനും സംഘവും ശ്രീലങ്കയിലെത്തിയപ്പോള്‍ അവിടത്തെ ആദിമനിവാസികളായ വെദ്ധാകളെ കണ്ടു മുട്ടി. ഇക്കാലത്ത് ഇവര്‍ പുരാതനശിലായുഗത്തിലാണ് ജീവിച്ചിരുന്നത്. ശ്രീലങ്കയിലെ ആദ്യകാല ഗ്രന്ഥമായ [[മഹാവംശം|മഹാവംശത്തില്‍]] വെദ്ധാകളെ, യാക്കര്‍, നാഗര്‍, രക്ഷര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. ഇതില്‍ യാക്കരുടെ രാജാവ് വിജയരാജാവിനൊപ്പം അധികാരം പങ്കിട്ട് രാജ്യം ഭരിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷവും വെദ്ധാകള്‍ക്ക് കാര്യമായ സാമൂഹികപുരോഗതി കൈവരിക്കാനായില്ല. സിംഹളര്‍ക്കായി ഇവര്‍ അടിമപ്പണി ചെയ്തുപോന്നു. സിംഹളരാജാക്കന്മാരുടെ നഗരങ്ങളുടെ നിര്‍മ്മിതിയില്‍ വെദ്ധാകള്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=269-270|url=}}</ref>‌.
 
ശ്രീലങ്കയുടെ വടക്കും, തെക്കുകിഴക്കുഭാഗത്തുമുള്ള വിദൂരമായ കാടുകളില്‍ ഇന്നും കുറച്ച് വെദ്ധാ വംശജര്‍ തങ്ങളുടെ പൌരാണികരീതിയിലുള്ള ജീവിതം തുടരുന്നുണ്ട്. കാലങ്ങള്‍ കൊണ്ട് ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രോഗങ്ങളോ, മറ്റുള്ളവരുടെ കൈയേറ്റമോ അല്ല ഇതിനു കാരണം. മറിച്ച് സിംഹളരുമായുള്ള സഹവര്‍ത്തിത്വവും മിശ്രവിവാഹവും നിമിത്തം ഇവര്‍ സിംഹളരില്‍ അലിഞ്ഞു ചേരപ്പെട്ടു എന്നതാണ് ഇതിന് കാരണം. ഇന്നും ബാക്കിയുള്ള ഗിരിവംശജരായ വെദ്ധാകള്‍ പൌരാണികമനുഷ്യന്റെ നിലനില്‍പ്പിലേക്ക് വെളിച്ചം വീശുന്നു.
 
<!--
അഞ്ചടി മാത്രം ഉയരമുള്ള വെദ്ധാകള്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്. ഇവരുടെ വലിയ തലയില്‍ മുടി കെട്ടിവക്കാതെ നീണ്ടു വളരുന്നു. ritiറിതി മരത്തിന്റെ തോലില്‍തോലാണ്‌ നിന്നുണ്ടാക്കുന്നഇവര്‍ loinclothവസ്ത്രമായി ആണ്ഉപയോഗിക്കുന്നത്<ref ഇവരുടെ വസ്ത്രംname=rockliff/><ref>http://books.google.co.in/books?id=Nk8xpkY0bqEC&pg=PA75&lpg=PA75&dq=riti+tree&source=bl&ots=Gu5pyGI1Al&sig=9h0dDRYV3ZkKzuwnwmoVt95cmyw&hl=en&ei=0c5FSrXWKI6ftgfqmqmfBg&sa=X&oi=book_result&ct=result&resnum=5</ref>.
==അവലംബം==
-->
{{reflist}}
[[വര്‍ഗ്ഗം:ശ്രീലങ്കയിലെ ആദിവാസികള്‍]]
[[en:Vedda people]]
"https://ml.wikipedia.org/wiki/വെദ്ധാ_വംശജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്