"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 14:
}}
 
രാജ്യാന്തര തലത്തില്‍ പ്രസിദ്ധനായ [[ഇറാന്‍|ഇറാനിയന്‍]] ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്‌ '''അബ്ബാസ് കിയാരൊസ്തമി''' (ജൂണ്‍ 22,1940-).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളില്‍ പങ്കാളിയാണ്‌. ''കോകര്‍ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിന്‍ഡ് വില്‍ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വന്‍ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
ഛായാഗ്രാഹണം ,രേഖാ ചിത്രരചന,വരകള്‍,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയില്‍ തുടങ്ങി തിര്‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകള്‍ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാ ജീവിതം.
 
കുട്ടികളായ കഥാപാത്രങ്ങള്‍ ,ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വിവരണ ശൈലി,ഗ്രാമീണ പശ്ചാതലം ,കാറിനുള്ളില്‍ ചുരുളഴിയുന്ന സംഭാഷണ രീതി തുടങ്ങിയ കിരയോസ്തമിയുടെ ചലച്ചിത്രങ്ങളുടെ പ്രത്യാകതകള്‍ പ്രേക്ഷകരില്‍ മതിപ്പുളവാക്കി.
ചിത്രങ്ങളുടെ ഇതിവൃത്തത്തില്‍, തലക്കെട്ടില്‍,സംഭാഷണത്തില്‍ ഒക്കെ സമകാലീന ഇറാനിയന്‍ കവിതകള്‍ ഉപയോഗിക്കുന്ന ശൈലി കിയരൊസ്തമി സ്വീകരിക്കുന്നു.
 
== ജീവിത രേഖ ==
 
1940 ജൂണ്‍ 22 ന്‌ [[ടെഹ്റാന്‍|ടെഹ്റാനിലാണ്‌]] കിയരൊസ്തമിയുടെ ജനനം .പൈന്റിംഗ്, വര എന്നിയില്‍ വളരെ താത്പര്യമുള്ള ആളായിരുന്നു കിയരൊസ്തമി. ടെഹ്റാന്‍ സര്‍‌വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ ചേര്‍ന്നു പഠിക്കാനായി അദ്ദേഹം പിന്നീട് വീടു വിട്ടു. പൈന്റിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും പ്രാഗത്ഭ്യം കാണിച്ച അദ്ദേഹം തന്റെ പഠനത്തിന്‌ പണം കണ്ടെത്തുന്നതിനായി ട്രാഫിക് പോലീസ് ആയി ജോലിചെയ്തിട്ടുണ്ട്.1960 കളില്‍ ഇറാനിയന്‍ ടെലിവിഷനുവേണ്ടി നൂറ്റമ്പതോളം പരസ്യ ചിത്രങ്ങള്‍ കിയരൊസ്തമി ഒരുക്കി.
 
1969 ല്‍ പര്‍‌വിന്‍ അമീര്‍ ഗോലിയെ വിവാഹം ചെയ്തു. പക്ഷേ 1982 ഇവര്‍ വിവാഹമോചിതരായി.ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍ കുട്ടികളുണ്ട്. ഒരു മകന്‍ ചലച്ചിത്രസം‌വിധായകനാണ്‌.
[[ഇറാന്‍ വിപ്ലവം|ഇറാന്‍ വിപ്ലവത്തിന്‌]] ശേഷം അവിടം വിട്ടു പോകാത്ത അപൂര്‍‌വ്വം ചലച്ചിത്ര സം‌വിധായകരില്‍ ഒരാളാണ് അബ്ബാസ് കിയരൊസ്തമി. തന്റെ സമകാലീനരായ പല സം‌വിധായകരും ചലച്ചിത്രപ്രവര്‍ത്തകരും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൂടുമാറിയപ്പോള്‍ കിയരൊസ്തമി ഇറാനില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇറാനില്‍ നില്‍ക്കാന്‍ തീരുമാനിച്ചത് തന്റെ ചലച്ചിത്ര ജീവിതത്തിന്‌ കൂടുതല്‍ മികവ് നല്‍കി എന്ന് കിയരൊസ്തമി പറയുന്നു.
 
== ചലച്ചിത്ര ജീവിതം ==
 
അബ്ബാസ് കിയരൊസ്തമിയുടെ കന്നി ചിത്രം പന്ത്രണ്ട് മിനുട്ട് മാത്രമുള്ള "ബ്രഡ് ആന്‍ഡ് അലീ" (1970) എന്ന ഒരു നിയോ റിയലിസറ്റിക് ചിത്രമായിരുന്നു. 1972 ല്‍ '' ബ്രേക്ക് ടൈം'' എന്ന ചിത്രം ചെയ്തു.1974 ല്‍ കിയരൊസ്തമി ചെയ്ത "ദ ട്രാവലര്‍" എന്ന ചിത്രം അദ്ദേഹത്തിന്‌ കൂടുതല്‍ പ്രസിദ്ധി നേടിക്കൊടുത്തു.എന്നാല്‍ 1987 ല്‍ സം‌വിധാനം ചെയ്ത "വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം" (Where Is the Friend's Home?) എന്ന ചിത്രമാണ്‌ ഇറാന് വെളിയില്‍ കിയരൊസ്തമിയെ ശ്രദ്ധേയനാക്കിയത്. അയല്‍ ഗ്രാമത്തില്‍ താമസിക്കുന്ന സഹപാഠിയുടെ പുസ്തതകം തിരുച്ചു നല്‍കിയില്ലങ്കില്‍ അവന്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടും എന്ന ഉത്കണഠയാല്‍ അതു നല്‍കാന്‍ സഹപാഠിയുടെ വീടന്വേഷിച്ച് പൊകുന്ന എട്ടു വയസ്സുകാരനായ ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ കഥ പറയുന്ന ചിത്രമാണ്‌ "വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം". ഇറാനിയന്‍ ഗ്രാമീണരുടെ പരമ്പരാഗതമായ ചിന്താരീതികളെ ഈ ചിത്രത്തിലുടനളം
കിയരൊസ്തമി വരച്ചിടുന്നു.കിയരൊസ്തമിയുടെ ചിത്രങ്ങളിലെ രണ്ട് പ്രധാന ഘടകങ്ങളായ ഇറാനിലെ ഗ്രാമീണ ഭംഗിയും അതിന്റെ അങ്ങേയറ്റത്തെ യഥാതഥമായ അവതരണവും 'വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമിനെ' കൂടുതല്‍ ശ്രദ്ധേയമാക്കി.
"വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം", "ആന്‍ഡ് ലൈഫ് ഗോസ് ഓണ്‍" (1992), "ത്രൂ ദ ഒലിവ് ട്രീസ്" (1994) എന്നീ ചിത്രങ്ങളെ കോകര്‍ ട്രിലൊജി (Koker trilogy) എന്നാണ് നിരൂപകര്‍ വിളിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും വടക്കന്‍ [[ഇറാന്‍|ഇറാനിലെ]] കോകര്‍ ഗ്രാമത്തെ പശ്ചാതലമാക്കിയുള്ളതാണ്‌.
 
2002 ലെ "ടെന്‍" 2003 ലെ "ഫൈവ്" 2004 ലെ "ടെന്‍ ഓന്‍ ടെന്‍" എന്നിവ യാണ്‌ മറ്റു ചിത്രങ്ങള്‍. സമീപകാലത്തിറങ്ങിയ "ടിക്കറ്റ്സ്" കെന്‍ ലോക്ക്,എര്‍മാനോ ഒല്‍മി എന്നിവരുമായി ചേര്‍ന്നുള്ള ചിത്രമാണ്‌. "സെര്‍ട്ടിഫൈഡ് കോപ്പി" വരാനിരിക്കുന്ന പുതിയ ചിത്രമാണ്‌
 
== ചലച്ചിത്ര ശൈലി ==
 
[[സത്യജിത് റായ്]],[[വിട്ടോറി ഡിസീക്ക]],[[എറിക് റോമര്‍]] എന്നി ചലച്ചിത്രകാരന്മാരുമായിട്ടാണ്‌ കിയരൊസ്തമിയെ താരതമ്യം ചെയ്യപ്പെടാറുള്ളതെങ്കിലും അദ്ദേഹത്തിന്റെ ചിത്രം ഒരു ഏകാത്മകമായ രീതി പ്രകടിപ്പിക്കുന്നും. പലപ്പോഴും തന്റേതായ സങ്കേതങ്ങള്‍ സന്നിവേഷിപ്പിച്ചു കൊണ്ടുള്ളതാണിത്.
കഥയും കഥേതരവുമായ സൃഷ്ടികളുടെ വ്യത്യാസം വളരെ നേര്‍ത്തതായിരിക്കും കിയരൊസ്തമിയുടെ ചിത്രങ്ങളില്‍.
 
== ചിത്രങ്ങളുടെ കേന്ദ്രാശയം ==
 
പരിവര്‍ത്തനം നൈരന്തര്യം എന്നീ ആശയങ്ങളോടൊപ്പം ജീവിതം മരണം എന്നീ ഘടകങ്ങളും കിയരൊസ്തമിയുടെ ചിത്രങ്ങളിലെ കേന്ദ്രാശയങ്ങളാണ്‌.
 
 
== ആദര‍ങ്ങളും പുര‍സ്കാരങ്ങളൂം ==
 
ലോകമെങ്ങുമുള്ള ചലച്ചിത്ര സ്‌നേഹികളുടെയും നിരൂപകരുടെയും ആദരം നേടിയ കിയരൊസ്തമി 2000 വരെ എഴുപതില്‍ പരം പുര്‍സ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചില പ്രധാന പുരസ്കാരങ്ങള്‍ താഴെ:
വരി 54:
*[[അക്കിര കുറുസോവ]] പുര്‍സ്കാരം (2002)
*[[കൊണാര്‍ഡ് വോള്‍ഫ്]] പ്രൈസ് (2003)
*ഫെല്ലൊഷിപ് ഓഫ് ദ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (2005)
*വേള്‍ഡ്‌സ് ഗ്രേറ്റ് മാസ്‌റ്റേഴ്സ്, [[കല്‍കൊത്ത]] ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (2007)
*ഓണററി ഡോക്‌ട്രേറ്റ് ,യൂനിവേഴ്സിറ്റി ഓഫ് ടൗലൗസ് (2007)
*കപ്പ് ഓഫ് ജംഷിദ് പുരസ്കാരം (2008)
 
നിരവധി അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ വിധികര്‍ത്താവായും കിയാരൊസ്തമി പങ്കെടുത്തിട്ടുണ്ട്.കൂടാതെ ചലച്ചിത്രത്തെ കുറിച്ച് ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
[[വിഭാഗം:ഇറാനിയന്‍ ചലച്ചിത്ര സ‌ം‌വിധായകര്‍]]
[[വിഭാഗം:ലോക പ്രസിദ്ധരായ ചലച്ചിത്ര സം‌വിധായകര്‍]]
 
 
[[ar:عباس كيارستمي]]
[[bn:আব্বস কেয়রোস্তামি]]
[[de:Abbas Kiarostami]]
[[en:Abbas Kiarostami]]
[[eo:Abbas Kiarostami]]
[[es:Abbas Kiarostami]]
[[eo:Abbas Kiarostami]]
[[en:Abbas Kiarostami]]
[[fa:عباس کیارستمی]]
[[fi:Abbas Kiarostami]]
[[fr:Abbas Kiarostami]]
[[ko:압바스 키아로스타미]]
[[id:Abbas Kiarostami]]
[[it:Abbas Kiarostami]]
[[ja:アッバス・キアロスタミ]]
[[ka:აბას კიაროსტამი]]
[[ko:압바스 키아로스타미]]
[[lv:Abāss Kijārostamī]]
[[nl:Abbas Kiarostami]]
[[ja:アッバス・キアロスタミ]]
[[no:Abbas Kiarostami]]
[[pt:Abbas Kiarostami]]
[[ru:Киаростами, Аббас]]
[[fi:Abbas Kiarostami]]
[[sv:Abbas Kiarostami]]
[[tg:Аббос Киёрустамӣ]]
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്