"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,505 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.
 
വൈശേഷിക വ്യാഖ്യാതാക്കളില്‍ പ്രമുഖനായ പ്രശസ്‌തപാദരുടെ `പദാര്‍ത്ഥധര്‍മ സംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാര്‍ത്ഥങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നു: ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം. ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കര്‍മ്മത്തെയും ഉള്‍ക്കൊള്ളുന്നത്‌. രൂപം, രസം, ഗന്ധം, സ്‌പര്‍ശം, സംഖ്യ, പരിമാണം, വേര്‍തിരിവ്‌ (പൃഥക്ത്വം), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഖം, ഇച്ഛ, ദ്വേഷം, പ്രയത്‌നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദന്‍ വിവരിച്ചിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/40409" എന്ന താളിൽനിന്ന് ശേഖരിച്ചത്