20,503
തിരുത്തലുകൾ
കണം കഴിക്കുന്നവന് എന്നാണ് കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്. വിളവെടുപ്പിന് ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്ന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്. ശിവന് മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ് ഐതിഹ്യം. അങ്ങനെ എത്രയെത്ര കഥകളും ഐതീഹ്യങ്ങളും.
രൂപരഹിതമായ സൂക്ഷ്മകണങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്ശനം പറയുന്നു. ഓരോ വസ്തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത് പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന് കണാദന്റെ സിദ്ധാന്തം പറയുന്നു.
|